Pages

Monday, December 31, 2012

അധികമായാല്‍ മുട്ടയും വിഷം


mangalam malayalam online newspaperഅധികമായാല്‍ മുട്ടയും വിഷം; 28 മുട്ട തിന്ന്‌ യുവാവ്‌ മരിച്ചു!
അധികമായാല്‍ എന്തും വിഷത്തിന്റെ ഫലമാണ്‌ നല്‍കുന്നത്‌. ഇക്കാര്യം ഓര്‍ക്കാതെ വാതുവയ്‌പിന്‌ എടുത്തുചാടിയ ഒരു ടുണീഷ്യന്‍ യുവാവിന്‌ ജീവന്‍ നഷ്‌ടമായി.
ദാവോ ഫറ്റ്‌നാസി എന്ന ഇരുപതുകാരന്‍ മുപ്പത്‌ പച്ചമുട്ട കഴിക്കാമോ എന്ന സുഹൃത്തുക്കളുടെ ബെറ്റ്‌ ഏറ്റെടുത്തത്‌ ഒരു നിസ്സാര കാര്യമെന്ന മട്ടിലായിരുന്നു. എന്നാല്‍, 28 മുട്ട അകത്താക്കിയപ്പോഴേക്കും വയറ്‌ വേദന കാരണം യുവാവ്‌ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണവും സംഭവിച്ചിരുന്നു. ഡിസംബര്‍ 26 ന്‌ ആണ്‌ സംഭവം നടന്നത്‌.
പച്ചമുട്ട ചിലപ്പോള്‍ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാവാമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. പച്ചമുട്ടയിലെ സാല്‍മൊണെല്ലാ ബാക്‌ടീരിയയാണ്‌ അപകടകാരിയാവുന്നതെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. എന്തായാലും, അമിതമായി മുട്ട അകത്താക്കിയ പാവം യുവാവിന്‌ ജീവന്‍ നഷ്‌ടമായി!

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: