Pages

Monday, December 31, 2012

ഇറാഖില്‍ സ്‌ഫോടനപരമ്പര: 11 മരണം


ഇറാഖില്‍ സ്‌ഫോടനപരമ്പര: 11 മരണം
മരണസംഖ്യ ഉയരാന്‍ സാധ്യത
സ്‌ഫോടനമുണ്ടായത് മുസായിബ്, ഹില്ല, കിര്‍കുക്ക്, ദിയാല എന്നീ നഗരങ്ങളില്‍
റാഖിലെ നാലു നഗരങ്ങളിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ 11 പേര്‍മരിച്ചതായി റിപ്പോര്‍ട്ട്. അമ്പത് പേര്‍ക്ക് മാരകമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. മുസായിബ്, ഹില്ല, കിര്‍കുക്ക്, ദിയാല എന്നീ നഗരങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്.  മുസായിബിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേരാണ് മരിച്ചത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിന് തെക്കാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. രാവിലെയാണ് നഗരത്തില്‍ വന്‍ സ്‌ഫോടനമുണ്ടായത്. 

തെക്കന്‍ നഗരമായ ഹില്ലയില്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടാണ്. കിര്‍കുക്കില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ രണ്ടു സൈനികര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. സൈനികക്യാമ്പ് നിശ്ശേഷം തകര്‍ന്നു.
 ദിയാലയില്‍ ഷിയ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2007-നു ശേഷം ആദ്യമായാണ് നാലു പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒരേദിവസം സ്‌ഫോടനമുണ്ടാകുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: