Pages

Thursday, November 8, 2012

SASTHAMKOTTA LAKE-QUEEN OF LAKES


ശാസ്താംകോട്ട തടാകത്തിലെ വരള്‍ച്ച  പരിഹരിക്കുന്നതിന്
തെന്മല ഡാമില്‍നിന്ന് വെള്ളം


ശാസ്താംകോട്ട തടാകത്തിലെ വരള്‍ച്ച പരിഹരിക്കുന്നതിന് തെന്മല ഡാമില്‍നിന്ന് വെള്ളം എത്തിക്കുന്നതിന് പദ്ധതി നടപ്പാക്കുന്നു. വ്യാഴാഴ്ച ശാസ്താംകോട്ടയില്‍ എത്തിയ ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ.കുര്യന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്.മൊത്തം 2.6 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. ഡാമില്‍ വൈദ്യുതി ഉത്പാദിപ്പിച്ചശേഷം പുറത്തേക്ക് വിടുന്ന വെള്ളം വലതുകര കനാലിലൂടെയാകും ശാസ്താംകോട്ടയില്‍ എത്തിക്കുക. ശാസ്താംകോട്ട മണ്ണെണ്ണമുക്കിന് സമീപത്തുനിന്ന് വെള്ളം തടാകതീരത്തേക്ക് തിരിച്ചുവിടും. ഇതിനായി ഇവിടെനിന്ന് തടാകതീരംവരെ 470 മീറ്റര്‍ പ്രത്യേക പൈപ്പ്‌ലൈന്‍ സ്ഥാപിക്കും. വെള്ളം നേരിട്ട് തടാകത്തിലെത്താതെ പൂര്‍ണ്ണമായും ശാസ്ത്രീയമായി ശുദ്ധീകരിച്ചശേഷമാകും തടാകത്തിലേക്ക് എത്തിക്കുക. ഇതിനായി പ്രത്യേക ശുദ്ധീകരണസംവിധാനം നിര്‍മ്മിക്കും.

തെന്മല ഡാമില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞ് 300 എം.എം.വെള്ളം പുറത്തേക്ക് പോകുന്നുണ്ട്. ഈ വെള്ളത്തിന്റെ ഒരു ഭാഗമാകും ശാസ്താംകോട്ടയില്‍ എത്തിക്കുക. ഇത്തരത്തില്‍ വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേകിച്ച് തടസ്സമൊന്നുമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത കെ.ഐ.പി.ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂണ്‍മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാകും പ്രധാനമായും വെള്ളം എത്തിക്കുക. ബാക്കി സമയങ്ങളില്‍ ലഭ്യതയനുസരിച്ച് വെള്ളം എത്തിക്കും. തടാകതീരത്തെ കുളങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി പരിഗണിക്കണമെന്ന് യോഗത്തില്‍ ആവശ്യമുണ്ടായി.

പദ്ധതി അടിയന്തരമായി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ.കുര്യന്‍ പറഞ്ഞു. തടാകസംരക്ഷണത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും പിന്നാലെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ട ക്ഷേത്രക്കടവിലെത്തി തടാകം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ കുറേമാസങ്ങളായി തടാകം ക്രമാതീതമായി വറ്റിവരളുകയാണ്. തടാകസംരക്ഷണം ആവശ്യപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമായിരുന്നു. ഇതേ തുടര്‍ന്ന് വി.എം.സുധീരനും പ്രശ്‌നത്തില്‍ ഇടപെട്ടു. വറ്റിവരളുന്ന തടാകത്തില്‍നിന്ന് അമിതമായി വെള്ളം ഊറ്റുന്നത് തടയണമെന്നതായിരുന്നു കര്‍മ്മസമിതിയുടെ പ്രധാന ആവശ്യം. തടാകത്തില്‍ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി തെന്മല ഡാമില്‍നിന്ന് വെള്ളം എത്തിക്കുകയോ കല്ലടയാറ്റില്‍ പ്രത്യേക ബണ്ട് നിര്‍മ്മിച്ച് വെള്ളം എത്തിക്കുകയോ ചെയ്യണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടിരുന്നു. കല്ലടയാറ്റില്‍ ബണ്ട് നിര്‍മ്മിച്ച് വെള്ളം എത്തിക്കുന്നത് തടാകത്തില്‍ ഉപ്പുവെള്ളം കലരാന്‍ സാധ്യതയുള്ളതിനാലാണ് തെന്മല ഡാമിലെ വെള്ളം എത്തിക്കുന്നതിന് മുന്‍ഗണന നല്‍കിയത്.

തടാകതീരത്ത് പത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചതായി കളക്ടര്‍ പി.ജി.തോമസ് പറഞ്ഞു. തടാകത്തില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തിയ സംഭവത്തെ തുടര്‍ന്നാണ് ഇതിനായി നടപടി സ്വീകരിച്ചത്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., കളക്ടര്‍ പി.ജി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.ഷാജഹാന്‍, ജില്ലാ പഞ്ചായത്ത് അംഗം കാരുവള്ളില്‍ ശശി, തടാകസംരക്ഷണ കര്‍മ്മസമിതി ചെയര്‍മാന്‍ കെ.കരുണാകരന്‍ പിള്ള, ജനറല്‍ കണ്‍വീനര്‍ എസ്. ബാബുജി, തഹസില്‍ദാര്‍ ബേബി സുധീര, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി.താരാഭായി, ബി.തൃദീപ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ്, ജലസേചനവകുപ്പ് ചീഫ് എന്‍ജിനിയര്‍ ജയറാം, കെ.ഐ.പി.എക്‌സി. എന്‍ജിനിയര്‍ തോമസ് വര്‍ഗീസ്, തെന്മല പദ്ധതി എന്‍ജിനിയര്‍മാര്‍, ജല അതോറിറ്റി ശാസ്താംകോട്ട ഡിവിഷന്‍ അസി.എക്‌സി. എന്‍ജിനിയര്‍ സജീവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(Sasthamkotta, situated about 29 km from Kollam town, can be rightly called the 'Queen of Lakes'. This vast fresh water lake flanked by hills on three sides is the largest of its kind in Kerala. The ancient Sastha Temple, which lends its name to the town, is an important pilgrim centre. This temple dedicated to both Lord Ganesha and Lord Ayyappa is surrounded by hills and forests, and the monkeys inhabiting the premises are considered holy. The monkeys of Sasthamkotta are believed to be the faithful entourage of the ruling deity, the Dharmasastha and therefore they have a spiritual ambience about them. The monkeys are devotee-friendly, and the thousands of devotees visiting the temple take pleasure in feeding these monkeys with nuts and fruits.)
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: