Pages

Thursday, November 8, 2012

SOLID WASTE PLANT IN PUNALOOR


പുനലൂര്‍ നഗരസഭയുടെ മാലിന്യപ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നു

നഗരസഭ പ്ലാച്ചേരിയില്‍ സ്ഥാപിച്ച ഖരസംസ്‌കരണ മാലിന്യപ്ലാന്റ് വെള്ളിയാഴ്ച(9th November,2012) പ്രവര്‍ത്തിച്ച് തുടങ്ങും. വൈകിട്ട് അഞ്ചിന് നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് പുനലൂര്‍ കെ.എസ്.ആര്‍.ടി.സി. ജങ്ഷ്‌നില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്ലാന്റ് നാടിന് സമര്‍പ്പിച്ച് മന്ത്രി പ്രഖ്യാപനം നടത്തും. എം.പി.മാരായ എന്‍.പീതാംബരക്കുറുപ്പ്,കെ.എന്‍.ബാലഗോപാല്‍,ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍മാന്‍ എസ്.ജയമോഹന്‍, കളക്ടര്‍ പി.ജെ.തോമസ്, കെ.എസ്.യു.ഡി.പി. പ്രോജക്ട് ഡയറക്ടര്‍ അജിത്കുമാര്‍,ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജോര്‍ജ് ചാക്കച്ചേരി എന്നിവര്‍ മുഖ്യാതിഥികളാകും.കെ.രാജു എം.എല്‍.എ. അധ്യക്ഷത വഹിക്കും.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ യു.ഐ.ഡി.എസ്.എസ്.എം.ടി.യില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്.പ്ലാച്ചേരിയിലെ റബ്ബര്‍ എസ്റ്റേറ്റിന് മധ്യത്തായി മൂന്നേക്കര്‍ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള പ്ലാന്റിന് ആറുകോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭയുടെയും വിഹിതം ചേര്‍ത്ത് ഇതുവരെ 1.55 കോടി ചെലവഴിച്ചിട്ടുണ്ട്. പത്ത് ടണ്‍ ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. പട്ടണത്തില്‍നിന്ന് ഇവിടെ എത്തിക്കുന്ന മാലിന്യം യന്ത്രസഹായത്തോടെ സംസ്‌കരിച്ച് വെര്‍മി-വിന്‍ഡ്രോകമ്പോസ്റ്റ് വളമാക്കി മാറ്റും. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടെക്‌നോഗ്രൂപ്പാണ് സാങ്കേതിക സഹായം നല്‍കുന്നത്. വളത്തിന്റെ വിപണനത്തിലും ഇവര്‍ സഹായിക്കും. പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ പുനലൂര്‍ പട്ടണത്തിലെ മാലിന്യ പ്രശനങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് നഗരസഭാ അധികൃതര്‍ അവകാശപ്പെടുന്നത്. നിലവില്‍ മാലിന്യം സംസ്‌കരിക്കാതെ പ്ലാന്റില്‍ എത്തിച്ച് മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്. മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് നഗരസഭ ആവിഷ്‌കരിച്ച സ്വീപ്പ് പോലെയുള്ള പദ്ധതികളൊന്നും ഫലം കണ്ടിട്ടുമില്ല. പ്ലാന്റില്‍ ഇപ്പോള്‍ പ്ലാസ്റ്റിക് അടക്കം നാളുകളായുള്ള മാലിന്യം വന്‍തോതില്‍ കുന്നുകൂടിയിട്ടുണ്ട്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: