Pages

Thursday, November 8, 2012

OBAMA WIN OPENS HISTORIC CHANCE FOR PEACE

ഒബാമയുടെ വിജയം
 ലോക സമാധാനത്തിന് 
വഴിയൊരുക്കും

 Prime Minister Manmohan Singh on Wednesday 6th November,2012, congratulated US President Barack Obama on his re-election and personally committed to a "rewarding" association to build further on the global strategic partnership the two nations have built over the last four years, and for world peace and progress. The prime minister, in a message, said the mandate for Obama to lead the US for four more years gave him a historic opportunity to continue to work for both the American people and for global peace and progress at "an admittedly difficult juncture" for the US and the world at large.
"It gives me great pleasure to convey to you my warmest congratulations on your re-election as the president of the US," he said in the message. "Your mandate gives you a historic opportunity to continue to work for the welfare of the American people as also for global peace and progress at an admittedly difficult juncture, not just for the US, but indeed for the world at large," Manmohan Singh said. The prime minister said: "The renewed confidence that the people of your great country have reposed in you is as much a tribute to your qualities of head and heart as it is an indication of the faith that the American people have in your leadership." He said over the last four years, consistent with the vision of a global strategic partnership between India and the US, the ties between the two democracies have seen sustained growth. "We have not only advanced cooperation across the full spectrum of our bilateral relationship, but also deepened our engagement in the pursuit of global peace, stability and prosperity," the prime minister said. 

Expressing his "personally valued" friendship with Obama, Manmohan Singh said he looked forward to continuing the rewarding association in order to build further on the enduring foundations of the shared values and the accomplishments of the past four years. "I have no doubt that there is much more we can do together to further strengthen the India-US partnership and thereby advance peace and stability, expand mutual economic opportunities, harness the potential of science and technology, innovation and higher education, and empower our people to address global challenges," he added.
Manmohan Singh said his wife Gurcharan Kaur joined him in wishing Obama and Michelle, as well as their daughters Malia and Sasha, "good health, success and happiness as you prepare for a new term in office." 

ഇന്ത്യന്‍സമയം ബുധനാഴ്‌ച (6th November,2012 ) പകല്‍ പതിനൊന്നര-അപ്പോള്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ചൊവ്വാഴ്‌ച രാത്രി പത്തു മണി. മിറ്റ്‌ റോമ്‌നി തന്റെ അനുയായികളെ അഭിസംബോധനചെയ്‌തുകൊണ്ട്‌ പറഞ്ഞു: ''ഞാന്‍ പ്രസിഡന്റ്‌ ഒബാമയെ അഭിനന്ദിക്കുന്നു; അദ്ദേഹം ഈ രാജ്യത്തെ ശരിയായനിലയില്‍ മുന്നോട്ടു നയിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.'' ബാരക്‌ ഹുസൈന്‍ ഒബാമ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ടെന്നര്‍ത്ഥം. വോട്ടുകള്‍ മുഴുവന്‍ എണ്ണിക്കഴിഞ്ഞിരുന്നില്ല. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനാണെങ്കില്‍ ഇലക്‌ടറല്‍ കോളജ്‌ ചേര്‍ന്ന്‌ തീരുമാനമെടുക്കാന്‍ ഒരുമാസമെങ്കിലും വേണം. പക്ഷേ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ത്ഥിയുടെ പരാജയം സമ്മതിക്കലോടെ വിധിനിര്‍ണയം പൂര്‍ത്തിയായിരിക്കുന്നു. ഒബാമയുടെ വിജയപ്രഖ്യാപനം ഷിക്കാഗോയിലുണ്ടായതു പിന്നെയും ഒരുമണിക്കൂര്‍ കഴിഞ്ഞാണ്‌. പക്ഷേ, അതിനുമുമ്പുതന്നെ ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ അര്‍ഥപൂര്‍ണമായ ഒരു പ്രസ്‌താവന പുറത്തുവന്നിരുന്നു: ''ഇത്‌ - ഈ വിജയം - ആകസ്‌മികതയോ വിധിയോ ഒന്നുമല്ല. അമേരിക്കന്‍ ജനതയുടെ ബോധപൂര്‍വമായ തെരഞ്ഞെടുപ്പുതന്നെയാണ്‌'' എന്നായിരുന്നു ആ പ്രസ്‌താവന. അതുതന്നെയാണ്‌ സത്യവും. 

എന്തൊക്കെയാണ്‌ അത്തരമൊരു തെരഞ്ഞെടുപ്പിന്‌ പ്രേരകമായ ഘടകങ്ങള്‍? ഏറ്റവും പ്രധാനം സാമ്പത്തികംതന്നെ. ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലെ പാര്‍ട്ടി കണ്‍വന്‍ഷനുകളില്‍ സ്‌ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി തീരുമാനിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ മത്സരാര്‍ഥികള്‍ മാത്രമല്ല മത്സരവിഷയങ്ങളും തീരുമാനിക്കപ്പെട്ടിരുന്നു. രണ്ടായിരത്തി എട്ടില്‍ ആരംഭിച്ച സാമ്പത്തികമാന്ദ്യത്തില്‍നിന്നും കരകയറ്റി രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതിനും ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്‌തിയായി അമേരിക്കയെ നിലനിര്‍ത്തുന്നതിനും പ്രതിജ്‌ഞാബദ്ധരായിരുന്നു രണ്ടുപേരും. സമ്പന്നരില്‍നിന്നു കൂടുതല്‍ നികുതി ഈടാക്കിക്കൊണ്ട്‌ സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കുറവുവരുത്താതെ ബജറ്റ്‌കമ്മിയും പൊതുകടവും കുറച്ചുകൊണ്ടുവരിക എന്ന ആശയമാണ്‌ ഒബാമ മുന്നോട്ടു വച്ചത്‌. മാന്ദ്യം നിമിത്തം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വ്യവസായങ്ങളെ പൊതുഖജനാവില്‍നിന്ന്‌ പണംകൊടുത്തു സഹായിക്കാനും അദ്ദേഹം തയാറായി. ആ സഹായം ഫലപ്രദമാവുകയും ചെയ്‌തു. അമേരിക്കയിലെ മോട്ടോര്‍വാഹന വ്യവസായം തകരാതെ നിലനില്‍ക്കുന്നത്‌ ഈ പദ്ധതിയുടെ ഫലമായാണ്‌. അതുകൂടാതെ എല്ലാവര്‍ക്കും ചികിത്സാ ഇന്‍ഷുറന്‍സ്‌ ഉറപ്പുകൊടുക്കുന്ന ഒബാമ കെയര്‍ എന്ന പദ്ധതിക്കും ഒബാമ തുടക്കംകുറിച്ചു. പൂര്‍ണ സൗജന്യ ചികിത്സ ഉറപ്പാക്കുന്നില്ലെങ്കിലും സാധാരണക്കാര്‍ക്ക്‌ ആശ്വാസംപകരുന്ന ഒരു നടപടിയാണിത്‌. വിമുക്‌ത ഭടന്മാരെപ്പോലെയുള്ളവര്‍ക്ക്‌ പുനരധിവാസത്തിനുള്ള സഹായവും അദ്ദേഹത്തിന്റെ പദ്ധതികളിലുണ്ട്‌. അമേരിക്കന്‍ യുവാക്കള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ കൂടുതല്‍ താല്‍പര്യമെടുക്കണമെന്നും അക്കാര്യത്തില്‍ അവര്‍ ഇന്ത്യക്കാരെ കണ്ടുപഠിക്കണമെന്നും അദ്ദേഹം നിരന്തരമായി ആഹ്വാനംചെയ്‌തു. ചുരുക്കത്തില്‍ ദരിദ്രരില്ലാത്ത ഒരു മധ്യവര്‍ഗസമൂഹമാവണം അമേരിക്ക എന്നതാണ്‌ അദ്ദേഹത്തിന്റെ മാനിഫെസ്‌റ്റോ. 

റിപ്പബ്ലിക്കന്‍സ്‌ഥാനാര്‍ഥി മിറ്റ്‌ റോമ്‌നിയുടേതോ? സമ്പന്നരില്‍നിന്ന്‌ കൂടുതല്‍ നികുതി ഈടാക്കരുതെന്നു മാത്രമല്ല അതിസമ്പന്നര്‍ക്ക്‌ ബുഷ്‌ഭരണകൂടം അനുവദിച്ച നികുതിയിളവുകള്‍ തുടര്‍ന്നുപോകണമെന്നുകൂടി അദ്ദേഹത്തിനഭിപ്രായമുണ്ട്‌. ക്ലാസിക്കല്‍ മുതലാളിത്ത സിദ്ധാന്തപ്രകാരം നികുതിവര്‍ധന നിക്ഷേപത്തില്‍ കുറവുവരുത്തും. അത്‌ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനു തടസമാവും. ആത്യന്തികമായി രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ മുരടിപ്പിക്കും. സഹായപദ്ധതികളുടെ കാര്യത്തിലും ഇതുതന്നെയാണ്‌ ശുദ്ധ മുതലാളിത്തനിലപാട്‌. ഗവണ്‍മെന്റ്‌ ആരെയും സാമ്പത്തികമായി സഹായിക്കേണ്ടതില്ല. അവസരങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ മാത്രംമതി. ഈ ചിന്താഗതിയാണ്‌ തന്റേതെന്നു വ്യക്‌തമാക്കാനുള്ള വ്യഗ്രതയില്‍ താന്‍ മസാച്യുസെറ്റ്‌സ് ഗവര്‍ണറായിരിക്കെ രൂപംകൊടുത്ത ചികിത്സാസഹായപദ്ധതിയുമായി സാമ്യമുള്ള ഒബാമ കെയറിനെ റോമ്‌നിക്ക്‌ എതിര്‍ക്കേണ്ടിവന്നു. കുട്ടികള്‍ കോളജില്‍ പോകണമെന്നുപറയുന്നത്‌ പൊങ്ങച്ചമാണെന്നു പറഞ്ഞത്‌ മറ്റൊരു റിപ്പബ്ലിക്കനാണ്‌. അദ്ദേഹത്തിന്‌ സ്‌ഥാനാര്‍ത്ഥിത്വം ലഭിച്ചില്ല.

ചുരുക്കത്തില്‍ വിപണിമത്സരത്തില്‍ അധിഷ്‌ഠിതമായ ശുദ്ധ മുതലാളിത്തചിന്താഗതിയും സര്‍ക്കാര്‍ ചുരുങ്ങിയതോതിലെങ്കിലും ഇടപെട്ടു ദുര്‍ബലവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ ഒരു മധ്യവര്‍ഗസമൂഹത്തെ സൃഷ്‌ടിക്കുകയാണ്‌ വേണ്ടതെന്നു കരുതുന്ന കുറേക്കൂടി മാനുഷികമുഖമുള്ള മുതലാളിത്തചിന്താഗതിയും തമ്മിലാണ്‌ ഇന്നലെ അമേരിക്കയില്‍ നടന്ന മത്സരം. അതില്‍ രണ്ടാമത്തേതു വിജയിച്ചു. പക്ഷേ, വോട്ടുകള്‍ ഏതാണ്ട്‌ തുല്യമാണെന്ന വസ്‌തുത വിസ്‌മരിച്ചുകൂടാ. ശുദ്ധ മുതലാളിത്തചിന്താഗതി ഇപ്പോഴും ശക്‌തവും സജീവവുമായ ഒരു സാന്നിധ്യമാണ്‌ ലോകസമ്പദ്‌വ്യവസ്‌ഥയില്‍ എന്നര്‍ത്ഥം. 

തന്റെ കാഴ്‌ചപ്പാടുകള്‍ പ്രായോഗികതലത്തില്‍ പരീക്ഷിച്ചു വിജയിപ്പിക്കാന്‍ ഒബാമയ്‌ക്ക് ഒരുപരിധിവരെ കഴിഞ്ഞു . മോട്ടോര്‍ വ്യവസായത്തിന്‌ സര്‍ക്കാന്‍ സഹായം ചെയ്യാനുള്ള തീരുമാനത്തിന്റെ സദ്‌ഫലങ്ങള്‍ അനുഭവിച്ചത്‌ മോട്ടോര്‍വ്യവസായ കേന്ദ്രമായ ഡെട്രോയിറ്റ്‌ ഉള്‍പ്പെടുന്ന മിഷിഗന്‍ മാത്രമല്ല ആ വ്യവസായത്തിന്റെ ഗ്ന്രന്ദന്ഥന്ധത്സനുന്റണ്ഡ വ്യവസായസ്‌ഥാപനങ്ങളുള്ള ഒഹായോ സംസ്‌ഥാനംകൂടിയാണ്‌.ന്ഥന്ദദ്ധദ്ദ ന്ഥന്ധന്റന്ധനു കള്‍ എന്നുവിളിക്കപ്പെടുന്ന- തെരഞ്ഞെടുപ്പില്‍ രണ്ടുവശത്തേക്കും മറിയാവുന്ന - സംസ്‌ഥാനങ്ങളില്‍ ഒന്നായ ഒഹായോ ഒബാമയെ പിന്തുണച്ചു. അതാണദ്ദേഹത്തിന്റെ വിജയകാരണങ്ങളിലൊന്ന്‌.

പൊതുവായ സാമ്പത്തികസ്‌ഥിതിയുടെ കാര്യത്തിലും ഒബാമയുടെ നടപടികള്‍ ഒരുപരിധിവരെയെങ്കിലും വിജയിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള വാരാന്ത്യത്തിലെ കണക്കുകളനുസരിച്ച്‌ സമ്പദ്‌വ്യവസ്‌ഥ രണ്ടു ശതമാനം വളര്‍ച്ചാനിരക്ക്‌ രേഖപ്പെടുത്തി. ഓഗസ്‌റ്റ്, സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ പ്രതീക്ഷിച്ചതിലധികം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടു. ഒക്‌ടോബറില്‍ മാത്രം 171000. തകര്‍ന്നുകിടന്ന ഭവനനിര്‍മ്മാണമേഖല ഒരു മുന്നേറ്റത്തിന്റെ പാതയിലേക്കെത്തിയിരിക്കുന്നു. വീടുകള്‍ ആവശ്യക്കാരെ കാത്തുകിടക്കുന്ന അവസ്‌ഥ മാറിക്കൊണ്ടിരിക്കുന്നു. ബാങ്കുകള്‍ തകര്‍ച്ചാ ഭീഷണിയില്‍നിന്നൊഴിവായിരിക്കുന്നു. 2008-ലെ മാന്ദ്യകാലവുമായി താരതമ്യംചെയ്യുമ്പോള്‍ ഇതൊന്നും നിസാരമല്ല. കൂട്ടത്തില്‍ ഡോളര്‍ ദ്ധനു്രറ്റ മാന്ദ്യകാലത്തെ 70 ല്‍നിന്നും ഉയര്‍ന്ന്‌ 80 ആയിരിക്കുന്നു. ഏതാണ്ട്‌ പന്ത്രണ്ടു ശതമാനം വര്‍ധന. ഓഹരിവിപണി കൂടുതല്‍ ശക്‌തവും സജീവവുമായിക്കൊണ്ടിരിക്കുന്നു. സ്വര്‍ണവില 1700 ലും താഴെയെത്തിയിരിക്കുന്നു. വ്യവസായനിക്ഷേപങ്ങള്‍ക്ക്‌ വിശ്വാസ്യത വര്‍ധിച്ചിരിക്കുന്നു എന്നര്‍ത്ഥം. പൊതുവെ ഇടത്തരക്കാരിലും അതിലും താഴ്‌ന്നവരിലും ശുഭപ്രതീക്ഷയുര്‍ത്താന്‍ ഒബാമയ്‌ക്കു കഴിഞ്ഞു. 29 വയസില്‍താഴെയുള്ള യുവാക്കള്‍, സ്‌ത്രീകള്‍ ഇവരില്‍ 60 ശതമാനത്തിലധികം പേര്‍ ഒബാമയ്‌ക്ക് വോട്ടുചെയ്‌തു എന്നാണ്‌ പ്രാഥമികറിപ്പോര്‍ട്ട്‌. അതുപോലെ ഹിസ്‌പാനിക്‌വിഭാഗങ്ങള്‍ തുടങ്ങിയ പാര്‍ശ്വവത്‌കൃതരും അദ്ദേഹത്തെയാണ്‌ പിന്തുണച്ചത്‌. 

പക്ഷേ, പുതിയ മുള്‍ക്കിരീടങ്ങളാണ്‌ പ്രസിഡന്റിനെ കാത്തിരിക്കുന്നത്‌. പ്രസിഡന്റ്‌ ചുമതലയേല്‍ക്കുന്ന ജനുവരിയില്‍ തന്നെയാണ്‌ പഴയ ഋണ പ്രതിസന്ധികാലത്തുണ്ടാക്കിയ താല്‍ക്കാലിക ഏര്‍പ്പാടുകളുടെ കാലാവധിയും അവസാനിക്കുന്നത്‌. പുതിയ സ്‌ഥിരമായ സാമ്പത്തികനടപടിക്രമങ്ങളുണ്ടായില്ലെങ്കില്അമേരിക്ക അഭൂതപൂര്‍വമായ ഒരു സാമ്പത്തികദുരവസ്‌ഥയിലേക്കായിരിക്കും കൂപ്പുകുത്തുക. ഈ തെരഞ്ഞെടുപ്പിലും ജനപ്രതിനിധിസഭയില്‍ പ്രസിഡന്റിന്റെ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം കിട്ടുകയില്ല എന്നുറപ്പായിക്കഴിഞ്ഞു. അതായത്‌ പ്രസിഡന്റ്‌ എടുക്കുന്ന എല്ലാ നടപടികള്‍ക്കും കോണ്‍ഗ്രസിന്റെ (അമേരിക്കന്‍ പാര്‍ലമെന്റ്‌) പിന്തുണ ഉറപ്പായിരിക്കുകയില്ല. സാമ്പത്തികവും രാഷ്‌ട്രീയവുമായ ദീര്‍ഘദര്‍ശിത്വം മാത്രമല്ല നയതന്ത്രജ്‌ഞതകൂടി ഉണ്ടെങ്കിലേ ഈ പ്രതിസന്ധി തരണംചെയ്യാനാവൂ.  തീവ്രവാദം ഇല്ലാതായിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ തലവേദനകളിലൊന്നാണ്‌ അതും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: