Pages

Tuesday, November 13, 2012

HEART ATTACKS IN LADIES


ഹൃദയാഘാത മരണം കൂടുതല്‍
സ്ത്രീകളില്‍
ഹൃദയാഘാതമുണ്ടാകുന്നവരില്‍ മരണനിരക്ക് കൂടുതല്‍ സ്ത്രീകളിലാണെന്ന് പഠനം. നെഞ്ചുവേദന വന്നാലോ കുഴഞ്ഞുവീഴാന്‍ തുടങ്ങിയാലോ സ്ത്രീകള്‍ ആശുപത്രിയിലെത്താന്‍ ശ്രമിക്കാറില്ലെന്നതാണ് മരണനിരക്ക് കൂടാന്‍ പ്രധാന കാരണം. എന്നാല്‍, ഹൃദയാഘാതം വരുന്നവരുടെ എണ്ണം പുരുഷന്മാരുടെ ഇടയിലാണ് കൂടുതല്‍. ലണ്ടനിലെ സെന്റര്‍ ഹോസ്പിറ്റലൈയ്സര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ വിവരം ലഭിച്ചത്.സ്ത്രീകള്‍ക്ക് പെട്ടെന്ന് നെഞ്ചുവേദനയുണ്ടായാല്‍ കുറച്ച് വെള്ളം കുടിക്കുകയോ കിടക്കുകയോ വേദനസംഹാരികളായ മരുന്ന് കഴിക്കുകയോ ബാം പുരട്ടുകയോ ചെയ്യുകയാണ് പതിവ്. 69 വയസ്സിനുമുകളിലുള്ള സ്ത്രീകള്‍ക്കാണ് സാധാരണയായി ഹൃദയാഘാതം സംഭവിക്കാറുള്ളത്. എന്നാല്‍, 40 വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നു എന്നാണ് കണക്കുകള്‍. സ്ത്രീകളിലുണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നതും ഹൃദയാഘാതം സംഭവിക്കുന്നതിന് കാരണമാകുന്നു. നാലുശതമാനം പുരുഷന്മാര്‍ ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ മരിക്കുന്നുവെങ്കില്‍ സ്ത്രീകളുടെ മരണനിരക്ക് ഒമ്പതുശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: