Pages

Tuesday, November 13, 2012

KIDNEY DISEASES IN CHILDREN


കുട്ടികളില്‍ വൃക്കരോഗം വര്‍ധിക്കുന്നു

കുട്ടികളില്‍ വൃക്കരോഗം വര്‍ധിക്കുന്നതായി ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന ശില്‍പശാല. അഞ്ചുവര്‍ഷത്തിനിടയില്‍ കുട്ടികളിലെ വൃക്കരോഗത്തില്‍ പത്ത്ശതമാനം വര്‍ധനയുണ്ടായി. നവജാതശിശുക്കളിലെ മൂത്രസംബന്ധമായ തകരാര്‍ തുടക്കത്തിലേ ചികിത്സിച്ചാല്‍ വൃക്കസംബന്ധമായ അസുഖം വരാതെ നോക്കാന്‍ സാധിക്കുമെന്നും ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു. തലശേരി ഐഎംഎഹാളില്‍ കോഴിക്കോട് ഡിഎംഒ ഡോ. പി കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. എം ആര്‍ നായര്‍, സെക്രട്ടറി ഡോ. ഒ ജോസ് എന്നിവര്‍ സംസാരിച്ചു. നവജാത ശിശുക്കള്‍ മൂത്രമൊഴിക്കുന്നത് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീലത പറഞ്ഞു. മൂത്രം പോവുന്നത് പരിശോധിച്ച് ഭാവിയിലെ വൃക്കരോഗ സാധ്യത കണ്ടെത്താനാവും. ജനിച്ച ഉടനുള്ള മൂത്രത്തിന്റെ സ്ട്രീം പ്രധാനമാണ്. തുള്ളിതുള്ളിയായാണ് ചിലകുട്ടികള്‍ മൂത്രമൊഴിക്കുക. മൂത്രമൊഴിക്കുമ്പോള്‍ കരയുന്നവരുമുണ്ട്. മൂത്രത്തിന്റെ അളവ് കൂടുകയോ, കുറയുകയോ, വേദനയോടെ പോവുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സതേടണമെന്നും ശ്രീലത പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: