Pages

Friday, November 23, 2012

പുസ്തകക്കടയോ, പുസ്തകമോ കണ്ടാല്‍ മിഠായികണ്ട കുട്ടികളെപ്പോലെയാകും പി.ഗോവിന്ദപിള്ള


പുസ്തകക്കടയോ, പുസ്തകമോ കണ്ടാല്‍ മിഠായികണ്ട കുട്ടികളെപ്പോലെയാകും പി.ഗോവിന്ദപിള്ള

pgപുസ്തകക്കടയോ, പുസ്തകമോ കണ്ടാല്‍ മിഠായികണ്ട കുട്ടികളെപ്പോലെയാകും പി.ജി. പുസ്തകക്കടയില്‍ കയറിയ പി.ജി. ഭാര്യയെപ്പോലും മറന്ന് വേറൊരു സ്ഥലത്തുപോയ സംഭവങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യാ-ക്യൂബന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സമ്മേളനം സേവ്യേഴ്‌സ് അനക്‌സില്‍ നടന്നു. ക്യൂബന്‍ എംബസിയിലെ ഉദ്യോഗസ്ഥനും പി.ജിയും പ്രസംഗിക്കാനുണ്ടായിരുന്നു. പി.ജി. നേരത്തെ എത്തി. മുക്കാല്‍മണിക്കൂര്‍ കഴിഞ്ഞേ യോഗം തുടങ്ങൂ എന്നറിഞ്ഞപ്പോള്‍ എവിടേയ്‌ക്കോ പോയി. യോഗം തുടങ്ങിയിട്ടും പി.ജി. എത്തിയില്ല. ഒടുവിലാണ് അറിഞ്ഞത് പി.ജി. ബ്രിട്ടീഷ് ലൈബ്രറിയില്‍ വായനയില്‍ ലയിച്ചിരിക്കുകയായിരുന്നുവെന്ന്. മാതൃഭൂമിയുടെ ഡല്‍ഹി എഡിഷനുവേണ്ടി ചരിത്രലേഖനങ്ങള്‍ തയാറാക്കാന്‍ പോയസമയത്ത് വില്യംലോഗന്റെ 'മലബാര്‍ മാന്വല്‍' തേടി എന്റെ പെരുന്താന്നിയിലെ വീട്ടില്‍ വന്ന പി.ജിയെക്കണ്ട് ഭാര്യ ഗായത്രി അത്ഭുതപ്പെട്ടു.പി.ജി തന്നെ രണ്ടാംനിലയില്‍നിന്ന് പുസ്തകം എടുത്തുകൊണ്ടുപോയി. ഒരുമാസത്തിനുശേഷം പുസ്തകംബയന്റ് ചെയ്ത് അദ്ദേഹം തന്നെ വീട്ടില്‍ എത്തിച്ചു. വലിയ സഞ്ചിയില്‍ പുസ്തകം നിറച്ച് തോളില്‍ തൂക്കി മുണ്ട് മടുത്തുകെട്ടി കൈതമുക്കിലൂടെ സായംസന്ധ്യകളില്‍ നടന്നുനീങ്ങുന്ന പി.ജി. മുമ്പ് ആളുകള്‍ക്ക് ഒരു കാലഘട്ടം മുഴുവനും കൗതുകക്കാഴ്ചയായിരുന്നു.

ഒരു കാര്‍ തട്ടി അപകടം ഉണ്ടായശേഷമാണ് ആ യാത്ര നിന്നത്. കാലില്‍ നീരുവന്നതോടെ ബൈപാസിലുള്ള യാത്രയും നിന്നു. 
കൈകാലുകള്‍ക്ക് തളര്‍ച്ച വന്നിട്ടും വടിയുടെ സഹായത്തോടെ പി.ജി. ലൈബ്രറികളില്‍ കയറി മണിക്കൂറുകളോളം വായിച്ചിരുന്നു. 
വാഹനം ഇല്ലാത്തതിനാല്‍ നടന്നും ഓട്ടോറിക്ഷയിലും പോകാനും ചായകിട്ടിയില്ലെങ്കില്‍ പെട്ടിക്കടയില്‍ നിന്നും ചായകുടിക്കാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍



No comments: