Pages

Monday, November 26, 2012

പ്രമേഹം മൂലമുള്ള നേത്രരോഗം സംസ്ഥാനത്ത് വര്‍ധിക്കുന്നു


പ്രമേഹം മൂലമുള്ള നേത്രരോഗം
 സംസ്ഥാനത്ത് വര്‍ധിക്കുന്നു
സംസ്ഥാനത്ത് പ്രമേഹം മൂലമുള്ള ഡയബറ്റിക് റെറ്റിനോപ്പതി വര്‍ധിക്കുന്നതായി നേത്രരോഗവിദഗ്ധരുടെ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ജീവിതശൈലിയുമായി ബന്ധപ്പെട്ട ഈ രോഗം നിയന്ത്രിക്കുന്നതിനായി കേരള സൊസൈറ്റി ഓഫ് ഒപ്താല്‍മിക് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തും. വിവിധ നേത്രരോഗങ്ങളെക്കുറിച്ച് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം ബോധവത്കരണം നടത്തും. 
കെ.എസ്.ഒ.എസ് സംഘടിപ്പിച്ച 'ദൃഷ്ടി 2012' ശില്പശാലയില്‍ വിവിധ നേത്രരോഗങ്ങളെക്കുറിച്ചും നൂതന ചികിത്സകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. രാജ്യത്തെ നേത്രരോഗവിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. നേത്രരോഗ വിദഗ്ധരായ ജെ.കെ. റെഡ്ഡി, ഗുരുപ്രസാദ്, ഗിരിജാദേവി, രാജ്‌വിന്‍ഗാന്ധി, ടോണി ഫെര്‍ണാണ്ടസ്, സഹസ്രനാമം, എന്‍.എസ്.ഡി. രാജു, പ്രവീണ്‍കൃഷ്ണ, എന്‍.കെ. അഗര്‍വാള്‍, കെ.ആര്‍.ജി. നായര്‍, അരൂപ് ചക്രവര്‍ത്തി, മദന്‍ദേശ്പാണ്ഡെ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ഷോര്‍ട്ട് സൈറ്റിനുള്ള കണ്ണട ഉപയോഗിക്കാതെയുള്ള ലാസിക് ചികിത്സ, ഫാക്കോ വെറ്റ്‌ലാബ് തുടങ്ങിയവ ശില്പശാലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കെ.എസ്.ഒ.എസ്സിന്റെ നേതൃത്വത്തില്‍ നേത്രസംരക്ഷണത്തിനായി സാമൂഹിക പ്രവര്‍ത്തകരെ കൂട്ടിയോജിപ്പിച്ച് ക്യാമ്പുകള്‍ നടത്തുമെന്ന് പ്രസിഡന്‍റ് ഡോ. വി. സഹസ്രനാമം പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: