Pages

Monday, November 26, 2012

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ ശക്തി മാധ്യമങ്ങള്‍ തിരിച്ചറിയണം


മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ  ശക്തി മാധ്യമങ്ങള്‍  തിരിച്ചറിയണം

ഈ  മഹാ സമ്മേളനത്തെ ആദ്യം മുതല്‍ ഒന്നര കോളം വാര്‍ത്തയില്‍ ഒതുക്കിയിട്ടും....മാധ്യമ പങ്കാളിത്തമോ കാര്യമായ പിന്തുണയോ ഇല്ലാതെ വന്നു കൂടിയ ജനസമുദ്രം മാധ്യമ മുതലാളിമാര്‍  കണ്ടു കാണുമല്ലോ ? മാധ്യമ വിലക്ക് തുറുപ്പ് ആക്കി മലങ്കര സഭയെ ഒതുക്കി കാര്യങ്ങള്‍ നേടാന്‍ പ്രയത്നിക്കുന്ന കുത്തകകളെ നിങ്ങള്‍ കാണണം.. കൊച്ചു  സംഭവങ്ങള്‍  പോലും  പെരുപ്പിച്ചു കാണിക്കുന്ന  ഇക്കാലത്ത്  മാധ്യമങ്ങള്‍  മഹാ സമ്മേളനത്തെ  ചെറുതാക്കി  കാണിക്കാന്‍  ശ്രമിച്ചത്  എന്തു കൊണ്ട്?സഭയുടെ ശക്തിയെ തുച്ചീകരിക്കാന്‍ മനപൂര്‍വമായ ശ്രമം  എന്തിന് നടത്തി? മാധ്യമങ്ങള്‍  മറുപടി പറയണം .മലങ്കരസഭയുടെ ശക്തി തുച്ചീകരിക്കാന്‍ ശ്രമിച്ചാല്‍ ആയിരം മടങ്ങായും... ഒതുക്കിയാല്‍ പതിനായിരമായും.. ആക്രമിച്ചാല്‍ ലക്ഷമായും കൂടുകയേ ഒള്ളു എന്ന് മനസിലാക്കിക്കൊടുക്കുവാന്‍ ശതാബ്ദി സമ്മേളനത്തിന് വന്നെത്തിചേര്‍ന്ന ലക്ഷോപലക്ഷം. വിശ്വാസികള്‍ക്ക്  കഴിഞ്ഞു .സഭയുടെ ന്യായമായ ആവശ്യങ്ങള്‍ കയ്യൂക്കി ലൂടെയും... ജന പ്രധിനിധികളുടെ എണ്ണത്തിന്റെയും പേരിലും തള്ളിക്കളയുന്നവര്‍ക്കും.... കോടതി വിധികള്‍ അട്ടിമറിക്കുന്നവര്‍ക്കും... മാധ്യമ വിലക്ക് കൊണ്ട് സഭയെ ഒതുക്കി കാര്യങ്ങള്‍ നേടാം എന്ന് കരുതുന്നവര്‍ക്കും അതി ശക്തമായ ഒരു സന്ദേശം നല്‍കിക്കൊണ്ട് ഓര്‍ത്തഡോക്‍സ്‌ സഭയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപ്തി...



                     പ്രൊഫ്. ജോണ്‍ കുരാക്കാര്‍ ..










No comments: