Pages

Saturday, November 17, 2012

ബാല്‍ താക്കറെയുടെ ഹൃദയം സൂക്ഷിച്ച മലയാളി


               ബാല്‍ താക്കറെയുടെ ഹൃദയം
                       സൂക്ഷിച്ച മലയാളി
പി.സി. മാത്യു
മലയാളികളോടും ദക്ഷിണേന്ത്യക്കാരോട് മുഴുവനും വിദ്വേഷം പുലര്‍ത്തിയവനെന്ന് കുപ്രസിദ്ധനായ ബാല്‍ താക്കറെയുടെ ഹൃദയത്തിലിടം നേടിയ ഒരു മലയാളി ഡോക്ടറുണ്ട്. ഡോ. സാമുവല്‍ മാത്യു കളരിക്കല്‍. അതുപോലെ മുസ്‌ലിം വിരോധിയെന്ന് അറിയപ്പെട്ട അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു മുസ്‌ലിം ഡോക്ടറിനും ഇടമുണ്ടായിരുന്നു. ഡോ. ജലീല്‍ പാര്‍ക്കറിന്. താക്കറെയുടെ ആരോഗ്യപരിപാലനം ഇവരുടെ ചുമതലയായിരുന്നു.
കോട്ടയം മാങ്ങാനം കളരിക്കല്‍ കുടുംബാംഗമായ ഡോ. സാമുവല്‍ മാത്യുവിന് ബാല്‍ താക്കറെയുടെ കുടുംബവുമായി പത്ത് വര്‍ഷത്തിലേറെ അടുപ്പമുണ്ട്. താക്കറെക്ക് ആദ്യമായി ഹൃദയത്തിന് പ്രശ്‌നം ഉണ്ടായപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയില്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. സാമുവലിനെ ബന്ധപ്പെട്ടത്. ഒരു മലയാളി ചികിത്സിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ പ്രശ്‌നമാകുമോയെന്ന് കരുതി മദ്രാസില്‍ വന്നാല്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യാമെന്ന് ഡോ. സാമുവല്‍ അറിയിച്ചു. ആന്‍ജിയോഗ്രാം ചെയ്തതിന്റെ റിപ്പോര്‍ട്ടുമായി ഡോ. സാമുവലിനെ കണ്ടിട്ട് താക്കറെ മുംബൈയില്‍ ആന്‍ജിയോപ്ലാസ്റ്റിചെയ്യുകയായിരുന്നു.
ആരോഗ്യകാര്യത്തില്‍ തുടര്‍ച്ചയായി ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് 2009-ലാണ് താക്കറെക്ക് ഹൃദ്രോഗം ഉണ്ടാകുന്നത്. അന്ന് ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തത് ഡോ. സാമുവലായിരുന്നു. മാതോശ്രീയില്‍ ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു സാമുവല്‍. മിക്കപ്പോഴും മുറിയില്‍നിന്ന് താഴെ വരെ വന്ന് യാത്രയയയ്ക്കും. മലയാളി വിരോധമൊന്നും തനിക്ക് കാണാനായിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ലീലാവതിയിലെ ഡോക്ടറായ ജലീല്‍ പാര്‍ക്കര്‍ താക്കറെയുടെ ചീഫ് ഫിസിഷ്യന്‍ ആയിരുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: