Pages

Friday, November 16, 2012

പ്രതിരോധ മന്ത്രിയുടെ വിലയിരുത്തല്‍ കേരളം സത്യസന്ധമായി പരിശോധിക്കണം


പ്രതിരോധ മന്ത്രിയുടെ വിലയിരുത്തല്‍ കേരളം സത്യസന്ധമായി  പരിശോധിക്കണം

ബ്രഹ്മോസിന്റെ മിസൈല്‍ സംയോജനയൂണിറ്റ് കമീഷന്‍ ചെയ്ത് പ്രതിരോധമന്ത്രി എ കെ ആന്റണി നടത്തിയ പ്രസ്താവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ സത്യസന്ധമായി  പരിശോധിക്കണം. വ്യവസായവികസനമുണ്ടാവുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നതിലും കൊച്ചി മെട്രോപോലുള്ള പദ്ധതികള്‍വിവാദങ്ങളില്‍ മുങ്ങിയതും  ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കയാണ് . കേരളത്തിന്റെ വികസനകാര്യത്തില്‍ സൂക്ഷ്മവും സമഗ്രവുമായ ശ്രദ്ധ അനിവാര്യമാണ് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടായപ്പോഴും കേരളത്തില്‍ പ്രാധാന്യമുള്ള എന്തെങ്കിലും ഒരു പ്രതിരോധ സ്ഥാപനംപോലും വന്നിരുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശുഷ്കാന്തിയോടും കര്‍മോത്സുകതയോടുമുള്ള പ്രവര്‍ത്തനങ്ങളാണ് ചില പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ വരാനുള്ള അന്തരീക്ഷമൊരുക്കിയത്.
ഒന്നരവര്‍ഷമായി കേരളത്തിലെ സര്‍ക്കാര്‍ പ്രതിരോധ വ്യവസായ സംരംഭങ്ങളെക്കുറിച്ച് കേവലമായ അന്വേഷണംപോലും നടത്തിയിട്ടില്ല എന്നാണ് മനസിലാക്കേണ്ടത് . സംസ്ഥാനത്തേക്ക് പുതിയ പദ്ധതികള്‍ കൊണ്ടുവരാന്‍ ധൈര്യമില്ല എന്ന് കേരളീയനായ പ്രതിരോധമന്ത്രിതന്നെ പറയുമ്പോള്‍ തങ്ങള്‍ വ്യവസായ സൗഹൃദാന്തരീക്ഷമൊരുക്കിയിരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും "എമര്‍ജിങ് കേരള"യിലെ പ്രഖ്യാപനത്തിന്റെ അടിത്തറ പൊളിയുകയാണ്.വ്യവസായ വികസനത്തില്‍  കേരള സര്‍ക്കാരിന് യഥാര്‍ത്തില്‍ താല്‍പര്യമുണ്ടോ?

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: