Pages

Thursday, November 29, 2012

കൊല്ലത്തിന്റെ ആകാശക്കാഴ്ച കാട്ടാന്‍ വീണ്ടും ഹെലികോപ്ടറെത്തുന്നു


കൊല്ലത്തിന്റെ ആകാശക്കാഴ്ച കാട്ടാന്‍ വീണ്ടും ഹെലികോപ്ടറെത്തുന്നു

കൊല്ലംനഗരത്തിന്റെ ആകാശക്കാഴ്ച കാണാന്‍ വീണ്ടും അവസരം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചെമ്മണ്ണൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ഡിസംബര്‍ പത്തുവരെ കൊല്ലത്ത് ഹെലി ടാക്‌സി സര്‍വീസ് നടത്തുന്നു. പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയുടെ ഭാഗമായി കൊല്ലത്തു നടത്തിയ സര്‍വീസ് വിജയമായിരുന്നതാണ് പ്രേരകമായത്.മറഡോണ കേരളത്തിലെത്തിയപ്പോള്‍ സഞ്ചരിച്ച ബി.ഇ.എല്‍.എല്‍.-407 ഹെലികോപ്ടറാണ് കൊല്ലത്ത് സര്‍വീസിനായി എത്തിക്കുന്നത്. 17 കോടി രൂപ വിലയുള്ള ഹെലികോപ്ടറില്‍ ആറുപേര്‍ക്ക് ഒരേസമയം സഞ്ചരിക്കാം. കൊല്ലം ബീച്ച്, അഷ്ടമുടിക്കായല്‍, നഗരം എന്നിവയ്ക്കു മുകളിലൂടെയെല്ലാം ആയിരം അടി വരെ ഉയരത്തില്‍ പറക്കാം. അഞ്ചുമുതല്‍ എട്ടുവരെ മിനിറ്റ് സമയത്തെ യാത്രയ്ക്ക് 2500 രൂപയാണ് ഫീസ്. സഞ്ചാരികള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജുമുണ്ട്. ദിവസവും 18 പേരെങ്കിലും എത്തിയാല്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. രാവിലെ എട്ടുമുതല്‍ വൈകിട്ട് 5.30 വരെയാണ് സര്‍വീസ്. പത്രസമ്മേളനത്തില്‍ ഡി.ടി.പി.സി.സെക്രട്ടറി കെ.പ്രസാദ്, എക്‌സിക്യുട്ടീവ് അംഗം എന്‍.ജയചന്ദ്രന്‍, ബോബി ചെമ്മണ്ണൂര്‍ എയര്‍ലൈന്‍സ് ഡയറക്ടര്‍ സഫര്‍ അഹമ്മദ്, കെ.കരുണാകരന്‍ പിളള എന്നിവര്‍ പങ്കെടുത്തു. ആകാശയാത്ര അഡ്വാന്‍സായി ബുക്ക് ചെയ്യാം. വിവരങ്ങള്‍ക്ക് 9562000034, 9526000034. 

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: