Pages

Thursday, November 29, 2012

പ്രഭാത് ബുക്ക് ഹൗസിന്റെ വജ്രജൂബിലി ആഘോഷം


പ്രഭാത് ബുക്ക് ഹൗസിന്റെ വജ്രജൂബിലി ആഘോഷം
പുസ്തക പ്രസിദ്ധീകരണ രംഗത്ത് 60 സംവത്സരങ്ങള്‍ പിന്നിടുന്ന പ്രഭാത് ബുക്ക് ഹൗസിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് നാളെ രാവിലെ ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചിത്രരചനാ കൂട്ടായ്മയിലൂടെ തുടക്കം കുറിക്കും. രാവിലെ 10.30 ന് നടക്കുന്ന കൂട്ടായ്മയില്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍, സുകുമാര്‍, ബി ഡി ദത്തന്‍, പി വി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രഭാത് ബുക്ക് ഹൗസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി ദിവാകരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്തദിവസം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന ക്വിസ് മത്സരം എം പി അച്യുതന്‍ എം പി ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളില്‍ വി ജെ ടി ഹാളിലാണ് ആഘോഷപരിപാടികള്‍. 
26 ന് രാവിലെ 10.30 ന് പുസ്തകമേള സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വെഞ്ഞാറമൂട് ശശി അധ്യക്ഷനായിരിക്കും. എം ആര്‍ തമ്പാന്‍, കരൂര്‍ ശശി, വിതുര ബേബി, ഇ എം സതീശന്‍ എന്നിവര്‍ സംസാരിക്കും. ഐ വി ശശാങ്കന്‍ സ്വാഗതവും കെ എം ചന്ദ്രശര്‍മ്മ നന്ദിയും പറയും.   ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കവിസമ്മേളനം സുഗതകുമാരി ഉദ്ഘാടനം ചെയ്യും. പി കെ ഗോപി അധ്യക്ഷനായിരിക്കും. ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഡി വിനയചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, ദേശമംഗലം രാമകൃഷ്ണന്‍, ആലംകോട് ലീലാകൃഷ്ണന്‍, വി മധുസൂദനന്‍ നായര്‍, എന്‍ പി വിജയകൃഷ്ണന്‍, ഗിരീഷ് പുലിയൂര്‍, ശാന്താ തുളസീധരന്‍, ഇന്ദിരാ കൃഷ്ണന്‍, പ്രൊഫ. വി സുന്ദരേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പെരുമ്പുഴ ഗോപാലകൃഷ്ണന്‍ സ്വാഗതവും കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ നന്ദിയും പറയും. വൈകിട്ട് നാലിന് സുകുമാര്‍ നയിക്കുന്ന നര്‍മ്മകൈരളി അരങ്ങേറും. 
വൈകിട്ട് അഞ്ചിന് നടക്കുന്ന വജ്രജൂബിലി ഉദ്ഘാടന സമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനായിരിക്കും. പുനത്തില്‍ കുഞ്ഞബ്ദുള്ള, പൊന്നീലന്‍, പി വത്സല, ടി ജെ ചന്ദ്രചൂഢന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ പങ്കെടുക്കും. ടി ചന്ദ്രന്‍ സ്വാഗതവും പി രാമചന്ദ്രന്‍ നായര്‍ നന്ദിയും പറയും.
 രാത്രി ഏഴിന് കെ പി എ സി ചില്‍ഡ്രന്‍സ് തിയേറ്റര്‍ അവതരിപ്പിക്കുന്ന നാടകം. 
അവസാന ദിവസമായ 27 ന് ഉച്ചയ്ക്ക് മൂന്നിന് 'മലയാള സാഹിത്യത്തിലെ നൂതന പ്രവണതകള്‍' സെമിനാര്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. കെ പി രാമനുണ്ണി അധ്യക്ഷനായിരിക്കും. സി വി ബാലകൃഷ്ണന്‍, പ്രൊഫ. ജി എന്‍ പണിക്കര്‍, ജോര്‍ജ് ഓണക്കൂര്‍, അശോകന്‍ ചരുവില്‍, ബിനോയ് വിശ്വം, ബാബു കുഴിമറ്റം, ഇ വി ശ്രീധരന്‍, ഡോ. വി രാജാകൃഷ്ണന്‍, എം കെ ഹരികുമാര്‍, ഡോ. പി കെ രാജശേഖരന്‍, ഇ വി ശ്രീധരന്‍, ടി എന്‍ ഗോപകുമാര്‍, ബി മുരളി, വിനു എബ്രഹാം എന്നിവര്‍ പങ്കെടുക്കും. ഡോ. വള്ളിക്കാവ് മോഹന്‍ദാസ് സ്വാഗതവും പ്രൊഫ. എം ചന്ദ്രബാബു നന്ദിയും പറയും. 
വൈകിട്ട് അഞ്ചിന് നടക്കുന്ന വജ്രജൂബിലി ആഘോഷ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സി ദിവാകരന്‍ എം എല്‍ എ അധ്യക്ഷനായിരിക്കും. 
   ഒ എന്‍ വി, ഡോ. പുതുശേരി രാമചന്ദ്രന്‍, വി വി ദക്ഷിണാമൂര്‍ത്തി, കെ ഇ ഇസ്മയില്‍, കാനം രാജേന്ദ്രന്‍, കെ പ്രകാശ്ബാബു, കെ പി മോഹനന്‍ എന്നിവര്‍ സംസാരിക്കും. വി പി ഉണ്ണികൃഷ്ണന്‍ സ്വാഗതവും ടി ചന്ദ്രന്‍ നന്ദിയും പറയും. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ നയിക്കുന്ന ഗാനമേള. എം എന്‍ സ്മാരകത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രഭാത് ബുക്ക് ഹൗസ് ജനറല്‍ മാനേജര്‍ ടി ചന്ദ്രനും വജ്രജൂബിലി ആഘേഷങ്ങളുടെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി പി ഉണ്ണികൃഷ്ണനും സന്നിഹിതരായിരുന്നു. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: