Pages

Thursday, November 29, 2012

THAMARAKUDI SIVA VILASAM HIGHER SECONDARY SCHOOL


അനാഥര്‍ക്ക് അക്ഷരജ്ഞാനം പകരാന്‍ താമരക്കുടി  ശിവവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്


അറിവിന്റെ വെളിച്ചവുമായാണ് താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കലയപുരം സങ്കേതത്തിലേക്ക് കടന്നുചെന്നത്. നിരക്ഷരരായ അന്തേവാസികള്‍ക്ക് ആദ്യാക്ഷരമധുരം പകര്‍ന്നു നല്‍കാനുള്ള ദൗത്യം അവര്‍ ഏറ്റെടുക്കുകയും ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും എന്‍.എസ്.എസ്. യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പരിപാടി. സ്‌കൂള്‍ അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സങ്കേതത്തിലെത്തി ക്ലാസ്സ് നല്‍കും. പഠനത്തിനാവശ്യമായ പുസ്തകങ്ങളും പഠനസാമഗ്രികളും മൈലം പഞ്ചായത്തിലെ സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ കൈമാറി. എഴുപത് വയസ്സ് തികഞ്ഞവര്‍ മുതല്‍ ചെറുപ്രായത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ഭിക്ഷാടനത്തിനിറങ്ങിയവര്‍ വരെ പഠിതാക്കളുടെ കൂട്ടത്തിലുണ്ട്. സങ്കേതത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം രാജുക്കുട്ടി, സങ്കേതം സെക്രട്ടറി കലയപുരം ജോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അശോക് കുമാര്‍ എന്നിവര്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്. വളന്റിയേഴ്‌സ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: