Pages

Friday, November 16, 2012

കൊട്ടാരക്കരയില്‍ മട്ടുപ്പാവിലെ പച്ചക്കറിക്കൃഷി പരിശീലനപരിപാടി


കൊട്ടാരക്കരയില്‍ മട്ടുപ്പാവിലെ പച്ചക്കറിക്കൃഷി പരിശീലനപരിപാടി


കേരള കാര്‍ഷിക സര്‍വകലാശാലയുടെ സദാനന്ദപുരം കൃഷിവിജ്ഞാനകേന്ദ്രം മട്ടുപ്പാവിലെ പച്ചക്കറിക്കൃഷി എന്ന വിഷയത്തില്‍ പരിശീലനപരിപാടി 28, 29, 30 തീയതികളില്‍ നടത്തുന്നു. കൃഷി ചെയ്യാന്‍ സ്ഥലസൗകര്യമില്ലാത്ത നഗരവാസികള്‍ക്കും വീട്ടമ്മമാര്‍ക്കും വീട്ടാവശ്യത്തിന് ശുദ്ധമായ പച്ചക്കറി ലഭ്യമാക്കാന്‍ വീടിന്റെ മട്ടുപ്പാവിലും ചട്ടികളിലും പച്ചക്കറിക്കൃഷി ലാഭകരമായി ചെയ്യാവുന്നതാണ്. കൂടാതെ മണ്ണൊരുക്കല്‍, കളയെടുക്കല്‍, നന തുടങ്ങിയ പണികള്‍ താരതമ്യേന എളുപ്പത്തിലും വേഗത്തിലും ചെയ്യാവുന്നതാണ്. കീടനാശിനികളുടെയുംമറ്റും ദൂഷ്യവശങ്ങള്‍ ഒഴിവാക്കി വിഷം കലരാത്ത പച്ചക്കറികള്‍ ലഭ്യമാക്കാനുള്ള ജൈവകൃഷിരീതിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത് 

പച്ചക്കറിക്കൃഷിയിലെ വിത്ത് നടീല്‍മുതല്‍ വിളവെടുപ്പുവരെയുള്ള വിവിധ വശങ്ങള്‍ പരിശീലനപരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൃഷിവിജ്ഞാനകേന്ദ്രം സംഘടിപ്പിക്കുന്ന ഈ സൗജന്യ പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 26നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് 0474-2663599
 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: