Pages

Thursday, November 22, 2012

6.1MAGNITUDE EARTH QUAKE STRIKES IN CHILE


ചിലിയില്‍ ശക്തമായ ഭൂചലനം

A strong 6.1 earthquake struck Chile's central region on 21st November,2012,



മധ്യചിലിയില്‍ ശക്തമായ ഭൂചലനം. തലസ്ഥാനമായ സാന്റിയാഗോയിലെ കെട്ടിടങ്ങള്‍ ഒരു മിനിട്ടോളം ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ കുലുങ്ങിവിറച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. കാര്യമായ നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സാന്റിയാഗോയ്ക്ക് തെക്കുപടിഞ്ഞാറ് 132 കിലോമീറ്റര്‍ അകലെ പോര്‍ട്ട് ഓഫ് സാന്‍ അന്റോണിയോയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. 2010ല്‍ ചിലിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 551 പേര്‍ മരിച്ചിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: