Pages

Friday, November 23, 2012

RICH TRIBUTE PAID TO P.GOVINDAPILLAI, CPI LEADER

RICH TRIBUTE PAID TO P.GOVINDAPILLAI, CPI LEADER

P.Govindapillai, the tallest ideologue in the  CPM after EMS, died here at around 11.10pm on Thursday. 22nd November,2012.He had been undergoing treatment at a private hospital owing to age related illness. He was 86 Govinda Pillai, who is an author of several books on Communism, Marxism and international affairs had served as the chief editor of Desabhimani daily and weekly. A legislator who was part of the Travancore-Cochin assembly and Kerala Assembly, PG was never attracted to Parliamentary politics. 
He joined the Communist party in 1946 and became a state committee member in 1953. During the split, Govindapillai chose to be with the CPM along with AKG and EMS. A master with international affairs Govindapillai's columns in CPM mouthpiece Desabhimani and Kairali TV had a number of followers. An avid book buff who spent hours continuously in reading, Govindapillai had a vast collection of books sourced from different parts of the world. 

After the death of EMS, Govindapillai was tipped to be the natural ideological successor of him in the party. However, his criticism against EMS during an interview with a vernacular magazine didn't go along well with the party. He was demoted from the CPM state committee owing to that incident. He had an active public life till a few days ago when was hospitalized.He also served as the chairman of Kerala Press Academy and Kerala State Film Development Corporation. Govindapillai is the recipient of several awards including the Kerala Sahitya Academy award for literary criticism. Govindapillai's body will be kept for the public to pay homage at VJT hall and AKG centre from 11am onwards. The cremation will take place at 4pm at Thycaud electric crematorium.
പ്രമുഖ മാര്‍ക്‌സിസ്റ്റ് സൈന്ദാന്തികന്‍ പി. ഗോവിന്ദപിള്ള(87) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ചവൈകിട്ട് 4.00ന് തൈക്കാട് ശ്മശാനത്തില്‍.സഹോദരിയും സി പി ഐ നേതാവും അന്തരിച്ച പി കെ വാസുദേവന്‍നായരുടെ പത്‌നിയുമായ ലക്ഷ്മിക്കുട്ടിയമ്മ, മക്കളായ എം ജി രാധാകൃഷ്ണന്‍, ആര്‍ പാര്‍വതി മരുമകന്‍ വി ശിവന്‍കുട്ടി എം എല്‍ എ എന്നിവര്‍ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. അന്തരിച്ച എം എന്‍ ഗോവിന്ദന്‍ നായരുടെ അനന്തരവള്‍ പ്രൊഫ. രാജമ്മയാണ് ഭാര്യ. ഒരാഴ്ചമുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പി ജിയുടെ ആരോഗ്യനില വ്യാഴാഴ്ച വൈകിട്ട് വഷളായി. രാത്രിയില്‍ സുഭാഷ്‌നഗറിലെ സ്വവസതിയിലേക്ക് കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച പകല്‍ എ കെ ജി സെന്ററിലും ഉച്ചയ്ക്ക് ശേഷം വി ജെ ടി ഹാളിലും പൊതുദര്‍ശനത്തിനുവെക്കും. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25 ന് ജനിച്ച പി. ഗോവിന്ദപിള്ള കുറേക്കാലം കാലടി ശങ്കരാചാര്യ ആശ്രമത്തില്‍ ആശ്രമാനന്ദ സ്വാമികളുടെ ശിഷ്യനായിരുന്നു. ആലുവ യു സി കോളജില്‍ പഠിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായത്. എ ഐ എസ് എഫ് പ്രവര്‍ത്തകനായിരുന്നു അദ്ദേഹം 1946 ല്‍ സി പി ഐ അംഗമായി 1964 ല്‍ പാര്‍ട്ടിയിലെ ഭിന്നിപ്പിനെതുടര്‍ന്ന് സി പി എമ്മില്‍ ചേര്‍ന്നു. പാര്‍ട്ടികളുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഏതാനംവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖ സംഭാഷണത്തിന്റെ പേരില്‍ അച്ചടക്കനടപടിക്ക് വിധേയനായി. 
            1951 ല്‍ 25-ാം വയസില്‍ തിരു-കൊച്ചി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പിജി 1957-59 ലും 1967-69 ലും കേരള നിയമസഭയിലും ആംഗമായിരുന്നിട്ടുണ്ട്. 1964 മുതല്‍ 83 വരെ ദേശാഭിമാനി പത്രത്തിന്റെയും വാരികയുടെയും മുഖപത്രാധിപരായി പ്രവര്‍ത്തിച്ചു. 
            തികഞ്ഞ പുസ്തകപ്രേമിയായിരുന്നു പിജി. വിപുലമായ ഗ്രന്ഥശേഖരണത്തിനുടമായായിരുന്നു. തത്വശാസ്ത്രം, കല, സാഹിത്യം, പരിസ്ഥിതി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവഗാനംമായ അറിവ് നേടിയിരുന്ന അദ്ദേഹം ഒട്ടേറെ കൃതികളുടെ രചയിതാവുകൂടിയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ തലേദിവസം പിജി അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് ഒരു പുസ്തകത്തിന്റെ പ്രകാശനമായിരുന്നു. കേരളചലച്ചിത്ര വിസകന കോര്‍പ്പറേഷന്റെ അധ്യക്ഷനായി പിജി പ്രവര്‍ത്തിച്ച കാലയളവിലാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം കുറിച്ചത്. 
             
പി.ഗോവിന്ദപിള്ള ഇനി ഓര്‍മ. അദ്ദേഹത്തിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. നേരത്തെ മലയാളത്തിന്റെ മഹാവായനക്കാരന് ആയിരങ്ങളാണ് രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചത്. തങ്ങള്‍ക്ക് മുന്നില്‍ സൈദ്ധാന്തിക ലോകത്തിന്റെ കമ്മ്യൂണിസ്റ്റ് ജാലകം തറന്നിട്ട ഗോവിന്ദപിള്ളയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് തിരുവനന്തപുരം സുഭാഷ് നഗറിലെ വസതിയിലും എ.കെ.ജി.സെന്ററിലും എത്തിയത്.ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സി.പി.എം., പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവരെല്ലാം പി.ജി.ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ പരമേശ്വരന്‍ പിള്ളയുടെയും പാറുക്കുട്ടിയുടെയും മകനായി 1926 മാര്‍ച്ച് 25നാണ് ഗോവിന്ദപ്പിള്ള ജനിച്ചത്. യൗവ്വനാരംഭത്തില്‍ ആഗമാനന്ദസ്വാമികളുടെ ശിഷ്യനായ കാലടി ശങ്കരാശ്രമത്തില്‍ കഴിഞ്ഞ അദ്ദേഹം പോരാട്ടവഴിയിലൂടെ കമ്മ്യൂണിസ്റ്റായി. പാര്‍ട്ടിയുടെ സൈദ്ധാന്തികരില്‍ പ്രമുഖനായി. പി.ജി. എന്ന ചുരുക്കപ്പേരില്‍ രാഷ്ട്രീയത്തിലും വൈജ്ഞാനികമണ്ഡലത്തിലും നിറഞ്ഞുനിന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച 'വൈജ്ഞാനിക വിപ്ലവം - ഒരു സാംസ്‌കാരികചരിത്രം' ഉള്‍പ്പെടെ ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു. എണ്ണമറ്റ പുസ്തകങ്ങള്‍ വായിച്ചുകൂട്ടി.
 സ്വന്തം നിലപാടുകള്‍ വെട്ടിത്തുറന്നുപറഞ്ഞ് പലപ്പോഴും വിവാദ പുരുഷനായി. പാര്‍ട്ടി പലവട്ടം പിണങ്ങിയിട്ടും അവസാനംവരെ അദ്ദേഹം കമ്മ്യൂണിസ്റ്റായി തുടര്‍ന്നു.പുല്ലുവഴി കീഴില്ലം കുറുപ്പുപ്പടി സ്‌കൂളിലാണ് വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം. ആലുവ യു.സി. കോളേജില്‍ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും എം.പി. പോളിന്റെയും ശിഷ്യനായിരുന്ന പി.ജി. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ. ഓണേഴ്‌സ് നേടിയത്. ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ തല്പരനായി. ഗാന്ധിയന്‍ രാഷ്ട്രീയത്തോടായിരുന്നു പ്രതിപത്തി. പി.കെ.വി., മലയാറ്റൂര്‍ രാമകൃഷ്ണന്‍, എം.എം. ചെറിയാന്‍, കെ.സി. മാത്യു എന്നിവരൊക്കെ സഹപാഠികളായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ യുവാക്കളില്‍ പടര്‍ന്നുപിടിക്കുമ്പോഴും റഷ്യ പറയുന്നത് മാത്രം കേള്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോകാന്‍ പി.ജി. മടിച്ചുനിന്നു. പിന്നീട് പി. കൃഷ്ണപിള്ള വന്ന് നേരിട്ട് സംസാരിച്ചു. അതോടെ 1946ല്‍ പി.ജി., പി.കെ.വി., മലയാറ്റൂര്‍ എന്നിവരോടൊപ്പം കമ്മ്യൂണിസ്റ്റായി. മുംബൈ സെന്റ് സേവ്യേഴ്‌സില്‍ എത്തിയപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുമായി നേരിട്ട് ബന്ധപ്പെട്ടു .ബി.എ. പഠനകാലത്തിനിടയ്ക്ക് പോലീസിനെ ആക്രമിച്ച കേസില്‍ ജയിലിലായി. ഒന്നരവര്‍ഷം പുണെ യര്‍വാദാ ജയിലില്‍ കിടന്നു. 1951ല്‍ ജയില്‍മോചിതനായി തിരിച്ച് കേരളത്തിലെത്തിയ പി.ജി. എന്ന ബി.എ. ഓണേഴ്‌സുകാരന്‍ 25-ാം വയസ്സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തിരു-കൊച്ചി നിയമസഭാംഗമായി. അടുത്തവര്‍ഷം സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം. 1954-55ല്‍ ഡല്‍ഹിയില്‍ 'ന്യൂ ഏജില്‍' പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പി.ജി.യെ കേന്ദ്രകമ്മിറ്റിയുടെ കീഴിലേക്ക് അയച്ചു.1957-59ലും 1967-69ലും പെരുമ്പാവൂരില്‍ നിന്ന് കേരളനിയമസഭാംഗമായിരുന്നു പി. ഗോവിന്ദപിള്ള. 1965ല്‍ തടങ്കലിലായിരുന്ന അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും ആ നിയമസഭ ചേരുകയുണ്ടായില്ല. 1953ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സഹോദരീഭര്‍ത്താവായ പി.കെ.വി.യും ഭാര്യയുടെ അമ്മാവനായ എം.എന്‍. ഗോവിന്ദന്‍നായരും സി.പി.ഐ.യില്‍ നിന്നപ്പോള്‍ പി.ജി. സി.പി.എമ്മില്‍ നിലകൊണ്ടു. പാര്‍ട്ടിയുടെ ആശയപ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 1964ല്‍ ദേശാഭിമാനി പത്രത്തിന്റെയും വാരികയുടെയും എഡിറ്ററായി. 1982 വരെ ഈ സ്ഥാനം തുടര്‍ന്നു.1998ല്‍ പി.ജി., എ.സി. ജോസിനെതിരെ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും 8949 വോട്ടുകള്‍ക്ക് തോറ്റു. 1987ല്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.ജി. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്)യുടെ സ്ഥാപക ഡയറക്ടറാണ്. ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. കോഴിക്കോട് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം, പുരോഗമന കലാസാഹിത്യസംഘം സ്ഥാപകാംഗം, കേന്ദ്രസാഹിത്യ അക്കാദമി അംഗം, 'ഇപ്റ്റ' സംസ്ഥാന വൈസ് പ്രസിഡന്റ്, കൈരളി, ജനശക്തി ഫിലിം സൊസൈറ്റിയില്‍ സ്ഥാപകാംഗം എന്നീ നിലകളില്‍ വിവിധ മേഖലകളില്‍ പി.ജി. വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൈരളി ചാനലിലെ വിദേശരംഗം പരിപാടി അവതരിപ്പിച്ചു. ഇ.എം.എസ്. സമ്പൂര്‍ണ കൃതികള്‍ (നൂറ് വാല്യം) ജനറല്‍ എഡിറ്ററാണ്.

സൈലന്റ്‌വാലി പ്രശ്‌നത്തിലും ടിയാനന്‍ മെന്‍സ്‌ക്വയര്‍ പ്രശ്‌നത്തിലും പാര്‍ട്ടി ഔദ്യോഗിക നിലപാടിനോട് വിയോജിച്ച പി.ജി.യെ പാര്‍ട്ടി ഒന്നിലേറെ തവണ ശിക്ഷിച്ചിട്ടുണ്ട്.പി.ജി.യുടെ കുടുംബം രാഷ്ട്രീയത്തിന്റെ മുഖ്യധാരകളുമായി സജീവബന്ധം പുലര്‍ത്തുന്നു. ഏകസഹോദരി കെ.പി. ലക്ഷ്മിക്കുട്ടിയമ്മ പരേതനായ സി.പി.ഐ. നേതാവും മുന്‍മുഖ്യമന്ത്രിയുമായ പി.കെ. വാസുദേവന്‍ നായരുടെ ഭാര്യയാണ്.
 സഹോദരങ്ങള്‍: പരേതനായ കെ.പി. ഗംഗാധരന്‍ (മുന്‍ ഹെഡ്മാസ്റ്റര്‍, ജയകേരളം ഹൈസ്‌കൂള്‍, പുല്ലുവഴി), എം.പി. ഗോപാലന്‍ (ഹോങ്‌കോങ് ബിസിനസ്സിന്റെ എഡിറ്റര്‍ എമിറിറ്റസ്), ഡോ. കെ.പി. ബാലകൃഷ്ണപിള്ള (മാനേജര്‍, ജയകേരളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുല്ലുവഴി).എം.എന്‍. ഗോവിന്ദന്‍നായരുടെ അനന്തരവള്‍ എം.ജെ. രാജമ്മയാണ് പി.ജി.യുടെ ഭാര്യ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ റിട്ട. ഫിലോസഫി പ്രൊഫസറാണ്.മകന്‍ എം.ജി. രാധാകൃഷ്ണന്‍ (ഇന്ത്യാ ടുഡേ), രാധാകൃഷ്ണന്റെ ഭാര്യ ജയശ്രീ ഐ.എസ്.ആര്‍.ഒ.യില്‍ ശാസ്ത്രജ്ഞയാണ്. മകള്‍: ആര്‍. പാര്‍വതീദേവി. എം.എല്‍.എ.യും മുന്‍ മേയറുമായ വി. ശിവന്‍കുട്ടിയാണ് പാര്‍വതിയുടെ ഭര്‍ത്താവ്.


                                                  പ്രൊഫ്.ജോണ്‍ കുരാക്കാര്‍ 

No comments: