Pages

Thursday, November 22, 2012

ATTOOR RAVI VARMA WINS EZHUTHACHAN PURSKARAM

ആറ്റൂര്‍ രവിവര്‍മ്മക്ക് എഴുത്തച്ഛന്‍ പുരസ്ക്കാരം-2012
Attoor Ravi Varma, one of the pioneers of modern Malayalam poetry, has been selected for this  year's Ezhuthachan Puraskaram, the highest literary award instituted by the Kerala Government. The award carries a cash prize of Rs one lakh, a citation and plaque  . Tha award was  announced by Kerala Culture Minister K C Joseph at a press conference here. He is also a recipient of the Kendra Sahitya Academy Award for his contributions to literary world.ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരത്തിനു ആറ്റൂര്‍ രവിവര്‍മ്മ അര്‍ഹനായി. ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു പുരസ്കാരം. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഉയര്‍ന്ന സാഹിത്യ പുരസ്ക്കാരമാണിത്.കവിയും, വിവര്‍ത്തകനുമാണ് ആറ്റൂര്‍ രവിവര്‍മ്മ.തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂരില്‍ 1930 ഡിസംബര്‍ 27 നാണ് അദ്ദേഹം ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദം.നേടിയ ശേഷം വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായിപ്രവര്‍ത്തിച്ചു.  വിരമിച്ച ശേഷം തൃശ്ശൂരില്‍ താമസിക്കുന്നു.2008-ലെ പ്രേംജി പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചു കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ചെന്നൈ ആശാന്‍ സമിതി ഏര്‍പ്പെടുത്തിയ ആശാന്‍ പുരസ്കാരം, പി.കുഞ്ഞിരാമന്‍ നായര്‍ പുരസ്കാരം, കേരളസാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും വിവര്‍ത്തനത്തിനുള്ള പുരസ്കാരങ്ങള്‍ , ഇ.കെ.ദിവാകരന്‍ പോറ്റി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാലാ സിണ്ടിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. ഭാര്യ. ശ്രീദേവി. മക്കള്‍: റീത, ഡോ.നൗഷാദ്, ഡോ.പ്രവീണ്‍.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: