Pages

Sunday, November 25, 2012

43rd INTERNATIONAL FILM FESTIVAL OF INDIA

ആഘോഷമായി 'ചെമ്മീനും' 'സ്വയംവര'വും
രാമുകാര്യാട്ടിന്റെ 'ചെമ്മീനും' അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം'വും ശനിയാഴ്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദിയിലെ മലയാളി സാന്നിധ്യമായി. ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷം എന്ന വിഭാഗത്തിലാണ് മലയാള സിനിമയുടെ പ്രശസ്തി ലോകവേദികളിലെത്തിച്ച ഇരു ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചത്.ഡോ. കെ. ഗോപിനാഥിന്റെ 'ഇത്രമാത്രം' ഞായറാഴ്ച ഐനോക്‌സില്‍ പ്രദര്‍ശിപ്പിക്കും. 'ആകാശത്തിന്റെ നിറ'വുമായി ഡോ. ബിജു ഫെസ്റ്റിവെല്‍ വേദിയിലെത്തിയിട്ടുണ്ട്. ഗോവ ഫെസ്റ്റിവെലിന്റെ ഒമ്പതുവര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളി സാന്നധ്യമുണ്ടായ വര്‍ഷമാണ് ഇത്തവണത്തേത്. സംവിധായകരായ എം.പി. സുകുമാരന്‍നായരും കെ.ആര്‍. മോഹനനും ഫെസ്റ്റിവെല്‍ വേദികളില്‍ സജീവമായുണ്ട്.ചലച്ചിത്ര നിരൂപണത്തില്‍ സ്ത്രീപക്ഷധാരയ്ക്ക് മലയാളത്തില്‍ തുടക്കം കുറിച്ച എഴുത്തുകാരികളിലൊരാളായ ജെ. ഗീത നിര്‍മിച്ച് അവരുടെ ഭര്‍ത്താവ് ഐറിഷ് സംവിധായകനായ ഇയാന്‍ മക് ഡൊനാള്‍ഡ് ഒരുക്കിയ 'അല്‍ഗോരിതംസ്' ഞായറാഴ്ച ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: