Pages

Thursday, November 15, 2012

ഓട്ടോ ടാക്‌സി നിരക്ക്‌ വര്‍ദ്ധിപ്പിച്ചു. ഓട്ടോയ്‌ക്ക് മിനിമം 14; ടാക്‌സിയ്‌ക്ക് 100‍


ഓട്ടോ ടാക്‌സി നിരക്ക്‌ വര്‍ദ്ധിപ്പിച്ചു. ഓട്ടോയ്‌ക്ക് മിനിമം 14; ടാക്‌സിയ്‌ക്ക് 100‍
ണിമുടക്കിന്‌ പിന്നാലെ സര്‍ക്കാര്‍ ഓട്ടോ ടാക്‌സി നിരക്ക്‌ വര്‍ദ്ധിപ്പിച്ചു. ഓട്ടോയ്‌ക്ക് മിനിമം 14 രൂപയും ടാക്‌സിയുടെ മിനിമം നിരക്ക്‌ 100 രൂപയുമാക്കിയാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.  ഓട്ടോയ്‌ക്ക് മിനിമം ചാര്‍ജ്ജ് 12 ല്‍ നിന്നാണ് 14 ആക്കി ഉയര്‍ത്തിയത്. കിലോമീറ്ററിന്‌ എട്ട്‌ രൂപയാക്കിയാണ്‌ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്‌. നേരത്തേ ഇത് ഏഴ് രൂപയായിരുന്നു. അതേസമയം ഇക്കാര്യം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മറ്റി 15 രൂപയാക്കാന്‍ ആയിരുന്നു നിര്‍ദ്ദേശിച്ചതെങ്കിലും ഒരു രൂപ കുറച്ചായിരുന്നു സര്‍ക്കാര്‍ നിരക്ക് നടപ്പിലാക്കിയത്. ടാക്സി നിരക്ക് കിലോമീറ്ററിന്‌ ഒമ്പതു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തേ ടാക്സി നിരക്ക് മൂന്ന് കിലോമീറ്ററിന് 60 രൂപയായിരുന്നതാണ് അഞ്ച് കിലോമീറ്ററിന് 100 ആക്കി ഉയര്‍ത്തിയത്. നിരക്ക്‌ വര്‍ദ്ധന ആവശ്യപ്പെട്ട്‌ ഇന്ന്‌ മുതല്‍ സംസ്‌ഥാനത്ത്‌ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയിരുന്നു. 

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: