വയലാര്‍
അവാര്‍ഡ് 2012
ഈ
വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡിന് അക്കിത്തത്തിന്റെ 'അന്തിമഹാകാലം'
എന്ന കവിതാ സമാഹാരം അര്‍ഹമായി. 25000 രൂപയും
പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും
അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന്
വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ. സാനു
പത്രസമ്മേളനത്തില്‍ അറിയിച്ചു.മലയാള സാഹിത്യ രംഗത്ത് നല്‍കപ്പെടുന്നവയില്‍ ഏറ്റവും മൂല്യമുള്ള
പുരസ്‌കാരമാണ് വയലാര്‍ അവാര്‍ഡ്.
പ്രശസ്തകവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ്
ഇത്. 1977ലാണ് ഈ അവാര്‍ഡ് ആരംഭിക്കുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment