Pages

Saturday, October 6, 2012

ഷവർമ കഴിച്ച വീണ്ടും വില്ലനായി :വിദ്യാർത്ഥി ആശുപത്രിയിൽ


ഷവർമ കഴിച്ച വീണ്ടും  വില്ലനായി :വിദ്യാർത്ഥി ആശുപത്രിയിൽ

രിടവേളയ്ക്ക് ശേഷം ഷവർമ വീണ്ടും വില്ലനായി. ഷവർമ കഴിച്ച്  ഭക്ഷ്യവിഷബാധയേറ്റ  കോഴിക്കോട് ചേവായൂ‌ർ സ്വദേശി ആദിൽ മുഹമ്മദ് (16) ചങ്ങനാശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 
ചങ്ങനാശേരിയില്‍ ഒരു ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ആദില്‍ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ട് ബണ്‍ എന്ന ഹോട്ടലില്‍ നിന്ന് ഇന്നലെ ഷവര്‍മ വാങ്ങിക്കഴിച്ചിരുന്നു. ചങ്ങനാശേരിയിൽ മത്സരത്തിനിടെ അവശനായി കുഴഞ്ഞു വീണ ആദിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് താൻ ഷവർമ കഴിച്ച വിവരം ആദിൽ പുറത്തു പറഞ്ഞത്. ആദിൽ സുഖംപ്രാപിച്ചു വരികയാണ്. തിരുവനന്തപുരത്ത് ഷവർമ കഴിച്ച് ഒരു വിദ്യാർത്ഥി മരണപ്പെട്ടിരുന്നു.

സംഭവത്തെ തുടര്‍ന്ന് വിവിധ യുവജനസംഘടനകള്‍ ഹോട്ടലിന് മുന്നിലേക്ക് പ്രകടനവുമായെത്തി. വാര്‍ത്തയെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ തെളിവെടുപ്പിനെത്തിയപ്പോള്‍ ചിലര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മാദ്ധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ഉദ്യോഗസ്ഥര്‍ ഭക്ഷണസാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അതേസമയം റെയ്ഡില്‍ പ്രതിഷേധിച്ച് ലിങ്ക് റോഡിലെ മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്തു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: