2012- Briton’s John Gurdon and Japan’s Shinya Yamanaka for their discovery that mature cells can be reprogrammed into immature cells that can be turned into all tissues of the body, a finding that revolutionised understanding of how cells and organisms develop.
സ്റ്റോക്ക്ഹോം:
ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ബ്രിട്ടന്റെ ജോൺ ഗോർഡൻ, ജപ്പാന്റെ ഷിന്യ യമനക എന്നിവർ പങ്കിട്ടു. വളര്‍ച്ച പ്രാപിക്കാത്ത കോശങ്ങളില്‍
നിന്നു മാത്രമാണ് വിത്തുകോശങ്ങള്‍ ഉണ്ടാകുന്നതെന്നായിരുന്നു ഇതുവരെയുള്ള
നിഗമനം. എന്നാല്‍ ശരീരത്തിലെ വളര്‍ച്ച പ്രാപിച്ച കോശങ്ങളെ ഘടനയില്‍ മാറ്റം
വരുത്തി വളര്‍ച്ച പ്രാപിക്കാത്ത കോശങ്ങളുടെ അതേ ഘടനയിലാക്കാന്‍ സാധിക്കുമെന്നും
ഇതില്‍ നിന്നും വിത്തുകോശങ്ങളെ ഉല്പപാദിപ്പിക്കാന്‍ സാധിക്കുമെന്ന ഇവർ
കണ്ടെത്തി. പൂർണ
വളർച്ചയെത്തിയ കോശങ്ങളെ ശ്വാസകോശത്തിൽ കാണപ്പെടുന്ന എൻഡോഡേം, പേശികളിലും എല്ലുകളിലും കാണപ്പെടുന്ന മീസോഡേം, നാഡീവ്യൂഹത്തിൽ കാണപ്പെടുന്ന എക്ടോഡേം
എന്നിങ്ങനെ മൂന്ന് പാളികളായി രൂപാന്തരപ്പെടുത്തി എടുക്കാമെന്നതാണ് ഇതിന്റെ കാതൽ.തവളയുടെ
കുടലിൽ നിന്ന് പൂർണ വളർച്ചയെത്താത്ത ഒരു കോശത്തെ പുറത്തെടുത്ത പ്രൊഫസർ ഗോർഡൻ
അതിനെ പൂർണ വളർച്ചയെത്തിയ മറ്റൊരു കോശത്തിൽ നിക്ഷേപിച്ചു. ആ കോശം പിന്നീട്
വാൽമാക്രി ആയി രൂപാന്തരം പ്രാപിക്കുകയായിരുന്നു.
എലികളിലാണ്
യമനക പരീക്ഷണം നടത്തിയത്. ബഹുകോശ ജീവികളിൽ കണ്ടുവരുന്ന കോശങ്ങളെ വിഘടിപ്പിച്ച്
ഒരേ സ്വഭാവമുള്ള രണ്ട് കോശങ്ങളാക്കി മാറ്റാമെന്നായിരുന്നു യമനകയുടെ
കണ്ടുപിടിത്തം.
ഇങ്ങനെ
രോഗികളുടെ ശരീരത്തിൽ നിന്നെടുക്കുന്ന കോശങ്ങൾ പരിശോധിക്കുന്നതിലൂടെ രോഗം
സംബന്ധിച്ച കൂടുതൽ വിവരങ്ങളിലേക്ക് വെളിച്ചം വീശുമെന്നും രോഗത്തിന് കൂടുതൽ
ഫലപ്രദമായ ചികിത്സാരീതികൾ കണ്ടെത്താനാകുമെന്നും നോബൽ കമ്മിറ്റി വിലയിരുത്തി.യൂറോപ്പിലെ
സാന്പത്തിക പ്രതിസന്ധിയെ തുടർന്ന്
ഇത്തവണ
പുരസ്കാര തുക 10 മില്യൺ സ്വീഡിഷ് ക്രോണറിൽ നിന്ന് എട്ടു
മില്യൺ ആയി കുറച്ചിട്ടുണ്ട്.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
|
Monday, October 8, 2012
NOBEL PRIZE IN MEDICINE -2012
Subscribe to:
Post Comments (Atom)
No comments:
Post a Comment