A mouth ulcer is a painful sore in the
mouth. It appears on the tongue, the lips, and the gums or inside the cheeks.
The first sign of the sore may be a tingling, burning sensation inside the
mouth. They can occur either singly or in clusters. They are usually white or
yellow in color, surrounded by red halos. Usually they heal within 7 to 10
days. There are 3 types of ulcers:
വായ്ക്കുള്ളില്‍ വരുന്ന അള്‍സര്‍ അഥവാ വായ്പ്പുണ്ണ് ഒരു തവണയെങ്കിലും
ഉണ്ടായിട്ടില്ളാത്തവര്‍ ചുരുക്കമാണ്. ഇതുമൂലമുണ്ടാകുന്ന നീറ്റലും പുകച്ചിലും, വെള്ളവും ഭക്ഷണവും
ഇറക്കാനുള്ള ബുദ്ധിമുട്ടും സാധാരണ ജീവിതത്തെ വളരെയധികം ബാധിക്കും. അള്‍സര്‍
ഉണ്ടാകാനുള്ള കാരണവും ചികിത്സയും അറിയുന്നത് ഒരു പരിധി വരെ ഇതിനെ തരണം ചെയ്യാന്‍
സഹായിക്കും.
ചെറിയ പാടുകളായോ തടിപ്പുകളായോ കുത്തലോടുകൂടിയ പുകച്ചിലായോ ആണ് ഇതിന്റെ തുടക്കം. വെളുത്തതോ, മഞ്ഞനിറത്തിലോ ഉള്ള നടുഭാഗത്തിനു ചുറ്റു ചുവന്നു തടിച്ച് അതിരുകളോടുകൂടിയ അള്‍സര്‍ വളരെ വേദനയുണ്ടാക്കുന്നതാണ്. അഫത്തസ് അള്‍സര്‍, കോള്‍ഡ്സോര്‍ (ചുണ്ടില്‍ കാണുന്ന ഹെര്‍പ്പിസ് സിംപ്ളക്സ് വൈറസ്സാണു കാരണം) എന്നിങ്ങനെ അള്‍സറിനെ രണ്ടായി തിരിക്കാം. കാരണങ്ങള്‍ വായില്‍ ഉണ്ടാകുന്ന മുറിവുകള്‍, കൂര്‍ത്തിരിക്കുന്ന പല്ളുകള്‍, പൊട്ടിയപല്ളുകള്‍, കൃത്രിമപല്ളുകള്‍ ഇളക്കമുള്ളതായി ഇരിക്കുമ്പോള്‍, പല്ളില്‍ കമ്പിയിടുന്ന ചികിത്സ നടത്തുമ്പോള്‍, പല്ളു തേയ്ക്കുമ്പോള്‍ ഇങ്ങനെ അള്‍സര്‍ വരുന്ന വഴികള്‍ പലതാണ്. കാരണങ്ങള്‍ ചികില്‍സിച്ചു മാറ്റിയാല്‍ തന്നെ അള്‍സറിനെ പൂര്‍ണ്ണമായി മാറ്റാവുന്നതാണ്. കെമിക്കല്‍ ഇന്‍ഞ്ചുറീസ് മരുന്നുകള്‍ ഉദാ. ആസ്പിരിന്‍, ആല്‍ക്കഹോള്‍, ടൂത്ത് പേസ്റില്‍ അടങ്ങിയിരിക്കുന്ന സോഡിയം ലോറൈല്‍ ചിലരില്‍ അള്‍സര്‍ ഉണ്ടാക്കുന്നു. രോഗാണുബാധ വൈറസ്, ബാക്ടീരിയ, ഫംഗസ്സ്, പ്രോട്ടോസോവന്‍സ് വായ്പുണ്ണിനു കാരണമാകുന്നു. ഏതുകാര്യം ചെയ്യുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുന്നത് രോഗാണുബാധ തടയാന്‍ സഹായിക്കും.
പ്രതിരോധശേഷിക്കുറവ് ആഫ്ത്തസ് അള്‍സറില്‍ പ്രതിരോധശേഷികുറവുമായി ബന്ധമുണ്ട് എന്ന് പഠനങ്ങളില്‍ വെളിപ്പെടുന്നു. അലര്‍ജി വിവിധ തരത്തിലുള്ള ആഹാരസാധനങ്ങള്‍, ചിലതരം എണ്ണ, വീണ്ടും വീണ്ടും ഉപയോഗിച്ച എണ്ണ എന്നിവ ചിലരില്‍ അള്‍സര്‍ ഉണ്ടാക്കുന്നു. കാന്‍സര്‍ അള്‍സര്‍ മൂന്നാഴ്ചക്കുമേല്‍ ഉണങ്ങാതെ ഒരേ സഥലത്തു തന്നെ നിലനില്‍ക്കുന്നുവെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പരിശോധിപ്പിക്കേണ്ടത് ആവശ്യമാണ്. സിസ്റമിക്ക് ഡിസീസസ് ശരീരത്തിലെ മറ്റ് ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട ചില രോഗങ്ങളുള്ളവര്‍ക്ക് വായ്ക്കുള്ളിലെ അള്‍സര്‍ ഉണ്ടാകാറുണ്ട്. കുടല്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വായില്‍ അള്‍സര്‍ വരാന്‍ സാധ്യതകൂടുതലാണ്. ആത്മസംഘര്‍ഷം, ഹോര്‍മോണുകളുടെ വ്യത്യാസം, ആര്‍ത്തവം, പെട്ടെന്നുള്ള ഭാരം കുറയല്‍, അലര്‍ജി വൈറ്റമിന്‍െറ കുറവുകള്‍ കാലാവസ്ഥാമാറ്റങ്ങള്‍ ഇവയെല്ളാം ഓറല്‍ അള്‍സറിന് കാരണമാകുന്നു.പ്രമേഹം ഉള്ളവര്‍ അള്‍സര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഏതെങ്കിലും കാരണത്താല്‍ മുറിവുകള്‍ ഉണ്ടായാല്‍ മൌത്ത് വാഷുകളും, ആന്‍റിസെപ്റ്റിക്കുകളും ഉപയോഗിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു. ചികിത്സ വേദനയും നീറ്റലുമുണ്ടെങ്കില്‍ മാറ്റാനുള്ള ചികിത്സ യും അലര്‍ജിയാണെങ്കില്‍ ആന്‍റിഹിസ്റമിന്‍, സ്റിറോയിഡുകള്‍, എന്നിവയത്മാണ് നല്‍കുക. ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ വേദനയ്ക്കും നീര്‍ക്കെട്ടിനും നല്‍കുന്നു. ചെറിയ ചൂടുവെള്ളത്തില്‍ ഉപ്പിട്ടു വായില്‍ കൊള്ളുന്നത് ഗുണം ചെയ്യും. ആന്‍റിസെപ്റ്റിക്ക് മൌത്ത് വാഷുകള്‍ ആന്‍റിസെപ്റ്റിക്ക് ലോക്കല്‍ അനസ്തെറ്റിക്ക് ജെല്ളുകള്‍ എന്നിവ അള്‍സര്‍ രോഗാണുബാധയുണ്ടാകാതിരിക്കുവാന്‍ സഹായിക്കുന്നു.ചെറിയ ചൂടുവെള്ളത്തില്‍ ഉപ്പിട്ടു വായില്‍ കൊള്ളുന്നത് ഗുണം ചെയ്യും. ആന്‍റിസെപ്റ്റിക്ക് മൌത്ത് വാഷുകള്‍ ആന്‍റിസെപ്റ്റിക്ക് ലോക്കല്‍ അനസ്തെറ്റിക്ക് ജെല്ളുകള്‍ എന്നിവ അള്‍സര്‍ രോഗാണുബാധയുണ്ടാകാതിരിക്കുവാന്‍ സഹായിക്കുന്നു..അള്‍സറിനു പല കാരണങ്ങളുണ്ട് ചില കാരങ്ങള്‍ താഴെ ചേര്‍ക്കുന്നു .
1-Nutritional
deficiencies such as iron, vitamins, especially B12 and C
2-Poor dental hygiene
3Food
allergies
4-Stress
5-Infections
particularly herpes simplex
7-Biting
the cheek
8-Hormonal imbalance
9-Bowel disease
Prof.
John Kurakar
No comments:
Post a Comment