Pages

Monday, October 8, 2012

MEDICINE EXPERIMENTS


മരുന്ന് പരീക്ഷണം: സുപ്രീം കോടതി വിശദീകരണം തേടി

മരുഷ്യരില്‍ വ്യാപകമായി മരുന്ന് പരീക്ഷണം നടത്തുന്നുവെന്ന ആരോപണത്തില്‍ സുപ്രീം കോടതി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. സന്നദ്ധ സംഘടനയായ സാസ്ഥ്യ അധികാര്‍ മഞ്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണിത്. മരുന്ന് പരീക്ഷണത്തിന്റെ ഫലമായി മരണം സംഭവിച്ചിട്ടുണ്ടോ, പരീക്ഷണത്തിന് ഇരയായവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോയോ, ആര്‍ക്കെങ്കിലും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയിക്കണമെന്ന് ജസ്റ്റിസുമാരായ ആര്‍.എം ലോധ, എ.ആര്‍ ധവെ എന്നിവരുള്‍പ്പെട്ട ബഞ്ച് ആവശ്യപ്പെട്ടു.ഇന്ത്യന്‍ പൗരന്മാരില്‍ കമ്പനികള്‍ വ്യാപകമായ മരുന്ന് പരീക്ഷണം നടത്തുന്നുവെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശ്‌നം ഗൗരവമായാണ് കാണുന്നതെന്ന് കോടതി വ്യക്തമാക്കി. നാലു കാര്യങ്ങളില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.05 ജനവരി ഒന്നിനും 2012 ജൂണ്‍ 30 നും മധ്യേ മരുന്ന് പരീക്ഷണത്തിന് അനുമതി തേടി കേന്ദ്ര സര്‍ക്കാരിന് എത്ര അപേക്ഷകള്‍ ലഭിച്ചു, മരുന്ന് പരീക്ഷണത്തിന്റെ ഫലമായി എത്രപേര്‍ മരിച്ചു, പരീക്ഷണത്തിന് ഇരയായവര്‍ക്ക് ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ നേരിടേണ്ടിവന്നുവോ, മരിക്കുകയോ, പാര്‍ശ്വഫലങ്ങള്‍ നേരിടുകയോ ചെയ്യേണ്ടി വന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്നീ നാലു കാര്യങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: