കിഡ്‌നി
ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ.ഡേവിഡ് ചിറമേല്‍ നയിക്കുന്ന
മാനവകാരുണ്യയാത്രയ്ക്ക് കൊട്ടാരക്കര പൗരാവലി ഞായറാഴ്ച,(14-10-2012)
വന്‍ വരവേല്പ് നല്‍കി.
തദവസരത്തില്‍ 15000 പേര്‍ ഒപ്പിട്ട അവയവദാന
സമ്മതപത്രം ഫാ.ഡേവിഡ് ചിറമേലിന് പ്രവര്‍ത്തകര്‍ കൈമാറി. സ്വാഗതസംഘം ചെയര്‍മാന്‍
ജേക്കബ് ജോണ്‍, ജനറല്‍ കണ്‍വീനര്‍ പി.എ.സജിമോന്‍ എന്നിവരുടെ
നേതൃത്വത്തിലാണ് സമ്മതപത്രം ശേഖരിച്ച് കൈമാറിയത്.
ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഡോ.ഗബ്രിയേല്‍ മാര്‍
ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പ
പ്രഭാഷണം നടത്തി. ജേക്കബ് ജോണ്‍ അധ്യക്ഷനായി. അഡ്വ.അയിഷാ പോറ്റി എം.എല്‍.എ.
സംസാരിച്ചു.
പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment