ശാസ്താംകോട്ട തടാകത്തില്‍
വീണ്ടും
കക്കൂസ് മാലിന്യം ഒഴുക്കി
ശാസ്താംകോട്ട ശുദ്ധജല തടാകതീരത്ത് വീണ്ടും മനുഷ്യവിസര്‍ജ്യം
ഒഴുക്കി. വേങ്ങ പൊട്ടക്കണ്ണന്‍മുക്ക് ഭാഗത്ത് പ്രാദേശിക കുടിവെള്ള പദ്ധതിയുടെ
പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തോട് ചേര്‍ന്നാണ് മാലിന്യം
ഒഴുക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് ഇവിടെ മാലിന്യം ഒഴുക്കിയ നിലയില്‍
കണ്ടത്. ടാങ്കറില്‍ എത്തിച്ച മാലിന്യം റോഡരികില്‍നിന്ന് താഴേക്ക്
ഒഴുക്കിയതാകാമെന്ന് കരുതുന്നു. റോഡില്‍നിന്ന് ഒഴുക്കിയ മാലിന്യം താഴെയുള്ള
വീട്ടുമുറ്റത്ത് കെട്ടിക്കിടന്ന് അവിടെനിന്ന് തടാകത്തിലേക്ക് ഒഴുകിയിരിക്കുകയാണ്.
വേങ്ങ പ്രാദേശിക കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് സമീപംവരെ മാലിന്യം
എത്തിയിട്ടുണ്ട്. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന
പദ്ധതിയാണിത്. തടാകത്തിലും മാലിന്യം കലര്‍ന്നിട്ടുള്ളതായി കരുതുന്നു.
വിവരമറിഞ്ഞ് തടാക സംരക്ഷണ കര്‍മ്മസമിതി ചെയര്‍മാനും ജനപ്രതിധികളും
കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പോലീസ് സ്ഥലത്തെത്തി
പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തതായി സ്ഥലം സന്ദര്‍ശിച്ച
കൊട്ടാരക്കര റൂറല്‍ എസ്.പി. കെ.ബി.ബാലചന്ദ്രന്‍ പറഞ്ഞു. വിശദമായ അന്വേഷണം
നടത്തുമെന്നും എസ്.പി. പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ സംഭവസ്ഥലത്ത്
റോഡരികില്‍ ഒരു ടാങ്കര്‍ ലോറി നിര്‍ത്തിയിരിക്കുന്നത് കണ്ടതായി ചിലര്‍ പോലീസിന്
മൊഴി കൊടുത്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.ഷാജഹാന്‍, ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് പി.സി.കോശി വൈദ്യന്‍ തുടങ്ങിയവര്‍
സ്ഥലത്തെത്തി ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2007 നവംബര്‍ 7ന് ശാസ്താംകോട്ട ക്ഷേത്രക്കടവില്‍ തടാകത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയിരുന്നു. അന്ന് തടാകത്തിലെ വെള്ളത്തില്‍ വന്‍തോതില്‍ മാലിന്യം കലര്‍ന്നിരുന്നു. സംഭവത്തില്‍ ടാങ്കര്‍ ലോറി പോലീസ് പിന്നീട് പിടിച്ചെടുത്തെങ്കിലും പ്രതികള്‍ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തിയത് ഏറെ വിവാദമായിരുന്നു. പ്രതിഷേധസമരങ്ങളെ തുടര്‍ന്നാണ് അന്ന് പ്രതികള്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍ ചുമത്തിയത്. ആ സംഭവത്തെ തുടര്‍ന്ന് തടാകജലം മലിനീകരിക്കുന്നത് തടയുന്നതിനായി നിയമം കൊണ്ടുവന്നെങ്കിലും നടപടികള്‍ പേരിന് മാത്രമായി. ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തടാക സംരക്ഷണ കര്‍മ്മസമിതി ചെയര്‍മാന്‍ കെ.കരുണാകരന്‍ പിള്ള ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്.പി.യോട് നിര്‍ദ്ദേശിച്ചതായി കളക്ടര്‍ പി.ജി.തോമസ് അറിയിച്ചു.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍
No comments:
Post a Comment