ഹെലിക്കോപ്റ്റര്‍
തകര്‍ന്ന്
മലയാളി അടക്കം മൂന്നുപേര്‍ മരിച്ചു
മലയാളി അടക്കം മൂന്നുപേര്‍ മരിച്ചു
ഹെലിക്കോപ്റ്റര്‍
ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് മലയാളി അടക്കം മൂന്നുപേര്‍ മരിച്ചു. ആലപ്പുഴ ഹരിപ്പാട്
മുക്കം കൊപ്പാറേത്ത് വീട്ടില്‍ വിമുക്തഭടന്‍ ഹരികുമാരന്‍പിള്ളയുടെ മകന്‍ ഹരീഷ്
കൃഷ്ണന്‍ (32)
ആണ് മരിച്ച മലയാളി. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു അപകടം.
മുംബൈയില്‍നിന്ന് ബാംഗ്ലൂരിലേക്കുവന്ന ഹെലിക്കോപ്റ്റര്‍ ഇന്ധനം നിറയ്ക്കാന്‍ ദബോളിം നാവിക എയര്‍ബെയ്‌സില്‍ ഇറങ്ങാന്‍ ശ്രമിക്കവെയാണ് തകര്‍ന്നുവീണത്. ഹെലിക്കോപ്റ്ററിന്റെ റോട്ടര്‍ തകര്‍ന്നതാണ് അപകട കാരണമെന്ന് നാവികസേനാ വൃത്തങ്ങള്‍ പറഞ്ഞു. എയര്‍ബേസിലെ റണ്‍വെയിലാണ് തീപ്പിടിച്ചശേഷം കോപ്റ്റര്‍ തകര്‍ന്നുവീണത്. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ട് നാവികസേനാ ഓഫീസര്‍മാര്‍ അടക്കം മൂന്നുപേരും അപകടത്തില്‍ മരിച്ചു.
നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ ഈവര്‍ഷം അപകടത്തില്‍ പെടുന്നത് ആദ്യമായാണ്. പഴക്കംചെന്ന 60 ലേറെ ചേതക്, ചീറ്റാ ഹെലിക്കോപ്റ്ററുകള്‍ നാവികസേന ഉപയോഗിക്കുന്നുണ്ട്. ഇവ ഉപേക്ഷിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പരേതയായ ഗീതാ പിള്ളയാണ് ഹരിഷ് കൃഷ്ണന്റെ അമ്മ. ഭാര്യ: കൊട്ടാരക്കര സ്വദേശിനി അഡ്വ. നിഷ. നിഹിത (എട്ടുമാസം) യാണ് മകള്‍. സഹോദരി ഹേമ.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment