Pages

Friday, October 5, 2012

DENTAL CARE


ദന്ത സംരക്ഷണം അനിവാര്യം

അധുനികമനുഷ്യന്റെ ദന്ത സംരക്ഷണം നല്ലരീതിയിലാകാൻ സഹായിച്ചത് പേസ്റ്റുകളുടെ വരവാണ്. ഇന്ന് പല നിറത്തിലും അളവിലുമുള്ള പേസ്റ്റുകൾ വിപണിയിലുണ്ട്. പേസ്റ്റ് നിർമ്മാണ സമയത്ത് പല്ലുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിരവധി ഘടകങ്ങൾ ഉൾക്കൊള്ളിക്കും.
ആ​ന്റികാ​രീ​സ് / ക്യാ​വി​​​റ്റിപ്രൊ​ട്ടക്ഷൻ
ഈഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ടൂ​ത്ത് പേ​സ്​​റ്റു​ക​ളിൽ ഫ്ളൂ​റൈ​ഡ് ഉ​ണ്ടാ​കും. ഇ​ത് പ​ല്ലി​നെ ദ​ന്ത​ക്ഷ​യ​ത്തിൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്നു. പ്ലാ​ക്ക്പ്രൊ​ട്ടക്ഷ​ൻ
ഇ​തിൽരോ​ഗാ​ണു​പ്ര​തി​രോ​ധ​ത്തി​നു​ള്ള ചേ​രു​വ​ക​കൾ കൂ​ടു​ത​ലാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ടൂ​ത്ത്വൈ​​​റ്റ​നിം​ഗ് ടൂ​ത്ത്പേ​സ്​​റ്റ്
ഇ​തിൽകൂ​ടു​തൽ ത​രി​കൾ (​തേ​യ്മാ​ന​മു​ണ്ടാ​ക്കു​ന്ന) ഉ​ള്ള​തി​നാൽ കൂ​ടു​ത​ലാ​യി ക​റ​ക​ളെ മാ​​​റ്റു​ക​യും ഹൈ​ഡ്ര​ജൻ പെ​റോ​ക്‌​സൈ​ഡ് ബ്ലീ​ച്ചിം​ഗ് വ​ഴി പ​ല്ലു​ക​ളെ വെ​ളു​പ്പി​ക്കു​ക​യും ചെ​യ്യും. ഡെ​ൻ​സി​​​റ്റീ​വ് പേ​സ്​​റ്റ്
മ​ധു​രം,ചൂ​ട്, ത​ണു​പ്പ് എ​ന്നിവ ഉ​പ​യോ​ഗി​ക്കു​മ്പോൾ പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ങ്കിൽ ഡീ​സെ​ൻ​സി​​​റ്റി​​​റ്റൈ​സിം​ഗ് പേ​സ്​​റ്റ് ഫ​ല​പ്ര​ദ​മാ​ണ്. ഇതി ദന്തക്ഷയം തടയും.ടാ​ർ​ട്ടാർക​ൺ​ട്രോൾ
ടൂ​ത്ത്പേ​സ്​​റ്റിൽ പൈ​റോ​ഫോ​സ്‌​ഫേ​​​റ്റ്‌​സ് ഉ​ള്ള​തി​നാൽ പു​തി​യ​താ​യി ഉ​ണ്ടാ​ക്കു​ന്ന ടാ​ർ​ട്ടാ​റി​നെ കു​റ​യ്ക്കു​ന്നു. നി​ല​വി​ലു​ള്ള ടാ​ർ​ട്ടാ​റി​നെ നീ​ക്കം ചെ​യ്യു​വാൻ ഇ​തു സ​ഹാ​യി​ക്കി​ല്ല.ഫ്ര​ഷ്ബ്ര​ത്ത് ടൂ​ത്ത്പേ​സ്​​റ്റ്
ഇ​തിൽഫ്ളേ​വ​റിം​ഗ് ഏ​ജ​ന്റി​ന്റെ അം​ശം കൂ​ടു​ത​ലാ​യി​രി​ക്കും. ഒ​പ്പം രോ​ഗാ​ണു​ക്ക​ളെ ന​ശി​പ്പി​ക്കു​ന്ന അം​ശ​വും. ഇ​ത് വാ​യ്ക്കു​ള്ളിൽ ന​ല്ല ഗന്ധം ഉ​ണ്ടാ​ക്കാൻ സാധിക്കും. കു​ട്ടി​ക​ളു​ടെ ടൂ​ത്ത്പേ​സ്​​റ്റ്
ടൂ​ത്ത്പേ​സ്​​റ്റ്കു​ട്ടി​ക​ൾ​ക്കു​ള്ള പേ​സ്​​റ്റ് പല നി​റ​ത്തിൽ പല രു​ചി​ക​ളിൽ ല​ഭ്യ​മാ​ണ്. ഇ​തിൽ ഫ്ളൂ​റൈ​ഡ് കു​റ​വാ​യി​രി​ക്കും. ടൂ​ത്ത്പേ​സ്​​റ്റ് തി​ര​ഞ്ഞെ​ടു​ക്കു​മ്പോൾ
ഫ്ളൂ​റൈ​ഡു​ള്ള ടൂ​ത്ത് പേ​സ്​​റ്റ് തി​ര​ഞ്ഞെ​ടു​ക്കു​ക. ഫ്ളൂറൈ​ഡ് ദ​ന്ത​ക്ഷയ​ത്തി​ന് പ​രി​ഹാ​ര​മാ​യി ക​ണ്ടു​പി​ടി​ച്ചി​ട്ടു​ള്ള​താ​ണ്. വെ​ള്ള​ത്തിൽ അ​മി​ത​മാ​യി ഫ്ളൂറൈ​ഡ് ക​ണ്ടു​വ​രു​ന്ന സ്ഥ​ല​ങ്ങ​ളിൽ (ഉ​ദ: ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളിലെ ചില സ്ഥ​ല​ങ്ങ​ളി​ൽ) ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​ത്തിനനുസരിച്ചുള്ള ഫ്ളൂറൈ​ഡ് ഇ​ല്ലാ​ത്ത പേ​സ്​​റ്റ് ഉ​പ​യോ​ഗി​ക്കു​ക. 

ഒ​രു ദ​ന്ത​ഡോ​ക്ട​റെകൊണ്ട് വായ പ​രി​ശോ​ധി​പ്പി​ച്ച ശേഷം നിങ്ങൾക്ക് അനുയോജ്യമായ പേസ്റ്റ് വാങ്ങിക്കുക. ദി​വ​സ​വും രാ​വി​ലെ​യും വൈ​കിട്ടും ഉ​പ​യോ​ഗി​ക്കു​ന്ന പേ​സ്​​റ്റി​ന്റെ നി​റ​വും, രു​ചി​യും, മ​ണ​വും നി​ങ്ങ​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ക്കാം. പു​തിയടൂ​ത്ത് പേ​സ്​​റ്റ് ഉ​പ​യോ​ഗി​ച്ച് ഒ​രു​മാ​സ​ത്തി​നു​ശേ​ഷം ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​യോ​ജ​നം കി​ട്ടി​യില്ലെങ്കിൽ പേ​സ്​​റ്റ് മാ​​​റ്റി​നോ​ക്കുക. നി​ങ്ങൾ ബ്ര​ഷു ചെ​യ്യു​ന്ന​ത് ശ​രി​യാ​യി​ട്ട് ആ​ണോ എ​ന്നും പ​രി​ശേ​ധി​ക്കു​ക. ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഡി​ക്കേ​​​റ്റ​ഡ് ടൂ​ത്ത് പേ​സ്​​റ്റു​ക​ളിൽ തേ​യ്മാ​നം ഉ​ണ്ടാ​ക്കു​ന്ന ഘ​ട​കം കു​റ​വാ​യി​രി​ക്കും. സാ​ധാ​ര​ണ​യാ​യിപ​ല്ലി​നു പു​ളി​പ്പു​ണ്ടാ​കു​മ്പോ​ഴാ​ണ് ഡോ​ക്ട​ർ​മാർ ഇ​ത് നി​ർ​ദ്ദേ​ശി​ക്കാ​റു​ള്ള​ത്. പു​ളി​പ്പു മാ​റു​വാ​നു​ള്ള മ​രു​ന്നു​കൾ ഇ​തിൽ കൂ​ടു​ത​ലാ​യിരിക്കും. ഈ ടൂ​ത്ത് പേ​സ്​​റ്റു​കൾ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: