അമ്മയുടെയും കുഞ്ഞിന്റെയും
ദന്ത സംരക്ഷണം അനിവാര്യം
സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള കാലമാണല്ലോ ഗർഭാവസ്ഥയിലുള്ള കാലം. ഗർഭിണികളിൽ പല്ലുകളുടെയും വായുടെയും ശുചിത്വം വളരെ പ്രാധാന്യമുള്ളതാണ്. ഗർഭം ധരിക്കുവാനുള്ള തയ്യാറെടുപ്പിൽ പല്ലുകളുടെ പരിശോധന അത്യന്താപേക്ഷിതമാണ്.ഗർഭധാരണത്തിന്തയ്യാറെടുക്കുന്ന സമയത്ത് ഒരു ദന്തഡോക്ടറെകണ്ട് ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. ദന്തഡോക്ടർ നിങ്ങളുടെ പല്ലുകൾ പരിശോധിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ എക്‌സറേ പരിശോധനയും നടത്തും. ഗർഭിണിയായാൽ എക്‌സറേ എടുക്കുന്നത് നല്ലതല്ലാത്തതിനാലാണ് ഇതിനുമുമ്പേ എക്‌സറേ പരിശോധന നടത്തുന്നത്. പരിശോധനയിൽ പോടുകൾ, പോടുകൾ വരുത്തുവാനുള്ള സാധ്യത, എല്ലിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ, ഇവയെല്ലാം അവലോകനം ചെയ്യപ്പെടും. ഗർഭാവസ്ഥയിൽ പല മരുന്നുകളും കഴിക്കുവാൻ സാധിക്കാത്തതിനാൽ വേദനയും പഴുപ്പും ഉണ്ടൊയാൽ ചികിത്സ നൽകുവാൻ സാധിക്കില്ല.

ഗർഭാവസ്ഥയിൽപല്ലുകൾക്ക് ഇളക്കവും കേടും വരുമെന്നത് ഒരു പൊതുധാരണയാണ്. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ല. മോണയിൽ രോഗാണു ഉണ്ടാകുവാനുള്ള സാദ്ധ്യത കൂടുതലാണ്. മോണയിലുണ്ടാകുന്ന ഇളക്കം തടിപ്പ് ഗർഭകാലത്തെ ഹോർമോണുകളുടെ വ്യതിയാനം മൂലം ഉണ്ടാകുന്നതാണ്. 'ഒരു കുട്ടിക്ക് ഒരു പല്ല്' എന്നുള്ള ഒരു ധാരണ നിലവിലുള്ളത് തെറ്റായ ധാരണയാണ്. ഗർഭകാലത്തുള്ള കാൽസ്യം, വിറ്റാമിൻ ഉപയോഗവും നല്ല ദന്തപരിരക്ഷയും ദന്തഡോക്ടറെ കണ്ട് പരിശോധിച്ച് ക്ലീൻ ചെയ്യുന്നതുവഴി ഗർഭകാലത്തുണ്ടാകുന്ന മോണരോഗങ്ങളെ തടയുവാൻ സാധിക്കും. മോണയുടെ അസുഖങ്ങൾ കാരണം മാസം തികയാതെ പ്രസവം നടക്കുന്നു എന്നൊരു പഠനവും ഉണ്ട്. കുഞ്ഞിന് ഭാരം കുറയുവാനും ഇതു കാരണമാകുന്നു.
1നിർബന്ധമായും രണ്ടുനേരംപല്ലുതേക്കണം. സോഫ്റ്റ് ടൂത്ത് ബ്രഷ് ഉപയോഗിക്കണം.
2നിങ്ങളുടെ ദന്തഡോക്ടറോട് ശരിയായ രീതിയിൽ ബ്രഷു ചെയ്യുവാൻ പഠിപ്പിച്ചു തരുവാൻ ആവശ്യപ്പെടുക.
3. എല്ലാ ഭക്ഷണത്തിനും (ചെറുതും, വലുതും) ശേഷം വായ വൃത്തിയായി കഴുകുക. ഗർഭകാലത്തെഭക്ഷണം പല്ലിന്റെയും, പൊതുവെയുള്ള ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം ഉള്ളതാണ്. പല്ലിൽ പറ്റിപിടിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക. ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക. വിറ്റാമിനുകളും, കാൽസ്യവും കൂടുതലുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഗർഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണത്തിലെ കാത്സ്യവും വിറ്റാമിനുകളും, മിനറൽസും കുഞ്ഞിന്റെ എല്ലുകൾക്കും പല്ലുകൾക്കുമുള്ള വളർച്ചയ്ക്ക് ബലം നൽകുന്നു.
ഗർഭസ്തശിശുവിന് മൂന്ന് മുതൽ ആറ് ആഴ്ച വരെയുള്ള സമയത്തിനിടിയിലാണ് പല്ലുകൾ രൂപപ്പെടുന്നത്. ഈ ഘട്ടത്തിൽ ആവശ്യത്തിന് വൈറ്റമിൻ എ, സി, ഡി, പ്രോട്ടീൻ, കാത്സ്യം, ഫോസ്ഫറസ്സ് എന്നിവ ആവശ്യമാണ്.എല്ലാദന്തചികിത്സയും ഗർഭകാലത്ത് സുരക്ഷിതമായി ചെയ്യാവുന്നതാണ്. എന്നാൽ ആവശ്യത്തിനുള്ള മുൻകരുതലുകൾ എടുക്കണം എന്നു മാത്രം. ഗർഭകാലത്ത് ചികിത്സ ചെയ്യുമ്പോൾ ഏറ്റവും സുരകഷിതമായ സമയം നാലു മാസത്തിനും ആറുമാസത്തിനും ഇടയ്ക്കുള്ള സമയമാണ്. ഈ സമയം കുഞ്ഞിന്റെ എല്ലാ ആവയവങ്ങളും രൂപപ്പെട്ടിരിക്കും.
1.ആദ്യമൂന്നു മാസം ചികിത്സകൾ ഒഴിവാക്കുക.
2.ദന്ത സർജറി ചികിത്സ ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകമായ ശ്രദ്ധ നൽകണം.
3.എക്‌സറേ എടുക്കുന്നുണ്ടെങ്കിൽ റേഡിയേഷൻ വളരെ കുറവുള്ള ഡിജിറ്റൽ ആർ. വി.ജി. ഉപയോഗിച്ച് മാത്രം എക്‌സറേ എടുക്കുക. ലെഡ് ഏപ്രൺ ഉപയോഗിച്ചുള്ള സുരകഷിതത്വവും ഉറപ്പാക്കണം.
4.മെർക്കുറി ഉപയോഗിച്ചുള്ള അമാൽഗം ഫില്ലിംഗ് ഗർഭകാലത്ത് ഒഴിവാക്കുക.
5.റ്റെട്രാസൈക്ലിൻ പോലെയുള്ള മരുന്നുകൾ ഒഴിവാക്കുക.
6.ഗൈനക്കോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ മാത്രം കഴിക്കുക.
മുലയൂട്ടിക്കഴിഞ്ഞാൽഒരു സ്പൂൺ വെള്ളം തിളപ്പിച്ചാറിച്ചത് കൊടുക്കുക, വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് മോണ തുടയ്ക്കുക പല്ലുകൾ വന്നുകഴിയുമ്പോൾ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് പല്ലു തുടയ്ക്കുക.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment