Pages

Thursday, October 18, 2012

COIR KERALA FAIR

                          കയര്‍ കേരള രാജ്യാന്തര മേള
                                        ഫെബ്രുവരിയിൽ 


 മൂന്നാമത് കയര്‍ കേരള രാജ്യാന്തര മേള ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ ആലപ്പുഴയില്‍ നടക്കും. 75 രാജ്യങ്ങളില്‍നിന്ന് 150 പ്രതിനിധികളും ആഭ്യന്തര വിപണിയിലെ 200 വ്യാപാരികളും പങ്കെടുക്കും. ആഭ്യന്തര വിപണിയില്‍ 400 കോടി രൂപയുടെയും വിദേശ വിപണിയില്‍ 200 കോടിയുടെയും വ്യാപാരം കഴിഞ്ഞ മേളയിൽ ലഭിച്ചിരുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന മേളയുടെ വെബ് സൈറ്റ് www.coirkeralafair.com ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

കയര്‍ വ്യവ
സായത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഈ മേഖലയിലെ ജനങ്ങളുടെ ഉയര്‍ച്ചയും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യന്ത്രവല്‍ക്കരണം വൈകിയെങ്കിലും ഇപ്പോൾ കയറിന്റെ കയറ്റുമതി ഉയരുകയാണ്. ചകിരിക്ഷാമം പരിഹരിക്കാന്‍ തൊണ്ട് സംഭരണം ത്വരിതപ്പെടുത്തണം. കേരളത്തിലെ കയര്‍മേഖലയുടെ ചെറുപതിപ്പാണ് മേളയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷനായിരുന്നു. കയര്‍ വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ ഡയറക്ടര്‍ ഡോ കെ മദനൻ എന്നിവർ സംസാരിച്ചു. പ്രതിനിധികളുടെ രജിസ്ട്രേഷൻ, ഷെഡ്യൂളുകൾ, ബ്രോഷറുകൾ, പരസ്യപ്രദര്‍ശനത്തിനുള്ള ചെലവുകൾതുടങ്ങിയ വിവരങ്ങൾ വെബ്പോര്‍ട്ടലില്‍ ലഭിക്കും.


                                                         പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: