തലസ്ഥാന നഗരിയിൽ പലയിടത്തായി മാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കണം
വിളപ്പിൽശാലയിലേക്ക് ഇനി തലസ്ഥാന നഗരിയിൽ നിന്ന് മാലിന്യങ്ങൾ കൊണ്ടു
പോകാനാവില്ല . നിശ്ചയദാർഢ്യമുള്ള ഒരു ജനതയ്ക്കു മുൻപിൽ നഗരസഭയുടെയും
സർക്കാരിന്റെയും മുടന്തന്‍ ന്യായങ്ങള്‍ വിലപ്പോയില്ലെന്ന
ഗുണപാഠം ശേഷിക്കുന്നു . മാലിന്യത്തിൽ മൂക്കോളം മുങ്ങി നിൽക്കുന്ന തിരുവന ന്തപുരംനഗരവാസികൾക്ക്
അടുത്തകാലത്തൊന്നും ഇതിൽ നിന്ന് മോചനം ലഭിക്കുമെന്ന് തോന്നുന്നില്ല.
വിളപ്പിൽശാലയിലേക്ക് സർക്കാർ വിചാരിച്ചാലും ചവർ കൊണ്ടുപോകാനാകില്ലെന്ന് കഴിഞ്ഞ
ഡിസംബർ 23ന് തന്നെ വ്യക്തമായതാണ്.
അന്നുമുതൽ നഗരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയാണ്. ഇടയ്ക്കും മുറയ്ക്കും നഗരസഭ
അവ നീക്കം ചെയ്യാറുണ്ടെങ്കിലും ചവർ നിക്ഷേപിക്കാൻ ഭൂമി കിട്ടാതെ വന്നതോടെ ഒന്നും
നടക്കാതായി. മാലിന്യ പ്രശ്നത്തിൽ സർക്കാരുമായും നഗരവാസികളുമായും മല്ലടിച്ചു
നിൽക്കുന്ന നഗരസഭ വിളപ്പിൽശാല പ്ളാന്റ് തുറപ്പിച്ചാൽ മാത്രമേ ഇനി ഈ വിഷയത്തിൽ
എന്തെങ്കിലും നടപടി ഉണ്ടാകൂ എന്ന ദൃഢ പ്രതിജ്ഞയിലാണ്. കഴിവുകെട്ട നഗരഭരണത്തിന്റെ
ബാക്കിപത്രമാണ് തെരുവായ തെരുവുകളിലും പുറമ്പോക്കുകളിലും ഓടകളിലും ജലവാഹിനികളിലും
കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ. വിളപ്പിൽശാലയിലെ മാലിന്യ സംസ്കരണ പ്ളാന്റിനു
കഴിഞ്ഞ ഡിസംബറിൽ പൂട്ടുവീണപ്പോൾ രണ്ടു മാസത്തിനകം ബദൽ സംവിധാനം
കൊണ്ടുവരുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. രണ്ടല്ല, പത്തുമാസമാണ് കടന്നുപോയത്. ബദലുമില്ല, മാർഗവുമില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മാലിന്യ
നീക്കത്തിനും സംസ്കരണത്തിനും എന്താണ് വഴിയെന്ന് സർക്കാരിന് ഒരു നിശ്ചയമില്ല .
അടുത്തകാലത്തൊന്നും മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് തോന്നുന്നില്ല .
,
സർക്കാർ വക പാറമടകളിൽ ശാസ്‌ത്രീയമായി മാലിന്യം മറവു ചെയ്യുന്ന പദ്ധതിയും പരിഗണനയിലുണ്ടത്രെ. ശാസ്‌ത്രീയ രീതി എന്നു പറഞ്ഞാൽ മാലിന്യങ്ങളിട്ട് പുറമേ മണ്ണുവെട്ടിയിടുന്ന പരമ്പരാഗത സമ്പ്രദായം തന്നെ. എന്നാൽ, പാറമടകളിലേക്കുള്ള ഈ തീർത്ഥയാത്രയുടെ കയ്പേറിയ അനുഭവങ്ങൾ ഇതിനകം തന്നെ ബോദ്ധ്യമായിട്ടുള്ളതാണ്. പാറമടയിലെ ശാസ്‌ത്രീയ മാലിന്യ നിക്ഷേപത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിദഗ്ദ്ധന്മാരുടെ സേവനം തേടുകയാണിപ്പോൾ. ഇതിനകം എത്രയോ വിദഗ്ദ്ധന്മാർ പങ്കെടുത്ത സമ്മേളനങ്ങളും ചർച്ചകളും ഈ വിഷയത്തിൽ നടന്നതാണ്. പത്തുമാസമായിട്ടും പേരിനെങ്കിലും ഒരു സംസ്കരണ പ്ളാന്റ് സ്ഥാപിച്ചു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞോ? നഗരസഭാ പരിധിക്കുള്ളിൽത്തന്നെ ഒരു ആധുനിക സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്നാണ് കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞത്. മന്ത്രിയും സർക്കാരും മനസ്സിൽ കാണുന്ന ഈ ആധുനിക പ്ലാന്റ് സ്ഥാപിക്കുന്നതിന് ഇത്രകാലവും എന്തായിരുന്നു തടസം? നാട്ടുകാർ എതിർക്കുമെന്ന മുൻവിധിയിൽ അതിനുവേണ്ടി ചെറിയൊരു ശ്രമംപോലും നടത്തിയില്ലെന്നതല്ലേ സത്യം?
ഗുജറാത്തിൽ നിന്നോ മറ്റോ മണിക്കൂറിൽ ഒരു ടൺ എന്ന കണക്കിൽ മാലിന്യങ്ങൾ കത്തിച്ചുകളയാൻ ശേഷിയുള്ള മൊബൈൽ സംസ്കരണ പ്ളാന്റ് കൊണ്ടുവരുന്നതായി കേട്ടിരുന്നു. ആറുമാസത്തിലേറെയായി അതിനായി കാത്തിരിക്കുകയാണ്. ഗുജറാത്തിൽ വെള്ളപ്പൊക്കം കാരണം മൊബൈൽ യൂണിറ്റ് കൊണ്ടുവരാനാകുന്നില്ലെന്നാണ് പിന്നെ കേട്ടത്. മഴക്കാലം കഴിഞ്ഞ് ശീതകാലമെത്തിയിട്ടും യന്ത്രം ഇനിയും എത്തിയിട്ടില്ല. നഗരത്തിൽ നാലു കേന്ദ്രങ്ങളിൽ സംസ്കരണ പ്ളാന്റുകൾ സ്ഥാപിച്ച് മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനവും മാലിന്യങ്ങൾക്ക് കീഴിലായി. നിരോധന നിയമം പ്രഖ്യാപിച്ചും മാലിന്യങ്ങൾ പൊതു വഴികളിലിടുന്നവരെ പിടിക്കാൻ സ്പെഷ്യൽ സ്ക്വാഡുകളെ നിയമിച്ചും പ്രശ്നത്തിന് പരിഹാരം കാണാനുള്ള ബാലിശമായ നടപടികൾക്കപ്പുറം ക്രിയാത്മകമായി യാതൊന്നും നടന്നിട്ടില്ല. പാറമടയിൽത്തന്നെ സർക്കാരിന്റെ ചിന്ത ഉടക്കിക്കിടക്കുന്നതിനാൽ ശാശ്വതമായ നിവൃത്തിമാർഗമുണ്ടെന്ന് പ്രതീക്ഷിക്കാനുമാകില്ല. ഇടയ്ക്കിടെ നഗരത്തിൽ പകർച്ചവ്യാധികൾ പിടിപെടുന്നവരുടെ കണക്കു പ്രസിദ്ധീകരിച്ച് ശുചീകരണത്തെക്കുറിച്ച് ജനത്തെ ബോധവത്കരിക്കുന്നവർ സ്വന്തം കടമകൾ വിസ്മരിക്കുന്നു. വിജയകരമായി മാലിന്യ സംസ്ക്കരണം നടത്തുന്ന മറ്റ് പട്ടണങ്ങളിലെ മാതൃക തിരുവനന്തപുരം നഗര സഭ സ്വീകരിക്കണം .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment