Pages

Wednesday, October 17, 2012

പ്രവാസിഭാരതീയസമ്മേളനംകൊച്ചിയില്‍


പ്രവാസിഭാരതീയസമ്മേളനംകൊച്ചിയില്‍

ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മേളനത്തില്‍ യുവ പ്രവാസി വ്യവസായികളുടെ നിക്ഷേപ പങ്കാളിത്തത്തെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടക്കും. ആദ്യമായാണ് യുവപ്രവാസികള്‍ക്കായി പ്രത്യേകചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ജനവരി ഏഴുമുതല്‍ ഒമ്പതുവരെ കൊച്ചിയിലാണ് സമ്മേളനം. ഏഴിന് പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കും. എട്ടിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മൗറീഷ്യസ് പ്രസിഡന്‍റ് രാജ്‌കേശ്വര്‍ പുര്യാഗാണ് ഇത്തവണത്തെ മുഖ്യാതിഥി. വിവിധ രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തോളം പ്രവാസി ഇന്ത്യക്കാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളസര്‍ക്കാര്‍ പ്രവാസി ഭാരതീയ ദിവസില്‍ പങ്കാളിത്ത സംസ്ഥാനമാണെന്നും വയലാര്‍ രവി പറഞ്ഞു.മറ്റു സംസ്ഥാനമുഖ്യമന്ത്രിമാരെയും സമ്മേളനത്തിലേക്ക്ക്ഷണിക്കും.

ഇന്ത്യയിലെ അവസരങ്ങള്‍, സുരക്ഷിതമായ നിക്ഷേപസാഹചര്യം തുടങ്ങിയവ ചര്‍ച്ചാവിഷയമാവും. ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളും നിക്ഷേപസാധ്യതകളും വിഷയമാക്കി പ്രത്യേകചര്‍ച്ചയുണ്ടാവും. ഒമ്പതിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കും. പ്രവാസി ഭാരതീയ പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും.
 പ്രവാസി ഇന്ത്യക്കാരുടെ ആശയങ്ങളും നിക്ഷേപ സാധ്യതകളും പങ്കുവെക്കാന്‍ സമ്മേളനം അവസരമൊരുക്കും. വിവിധ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനും തൊഴില്‍സുരക്ഷയ്ക്കുമായി ഒട്ടേറെ നടപടികള്‍ പ്രവാസികാര്യമന്ത്രാലയം സ്വീകരിച്ചതായി വയലാര്‍ രവി പറഞ്ഞു. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഇത്തരത്തില്‍ എടുത്തു പറയാവുന്ന ഒന്നാണ്. 

ചികിത്സ, തടവില്‍ കഴിയുന്നവര്‍ക്കുള്ള സഹായം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ ഫണ്ട് പ്രയോജനപ്പെടുത്താം. ഇന്ത്യന്‍ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. വിദേശ
 
ഇന്ത്യക്കാരുടെ വോട്ടവകാശത്തിന് സര്‍ക്കാര്‍ നടപടിയെടുത്തെങ്കിലും ഇനിയും കൂടുതല്‍ പേരെ അംഗങ്ങളാക്കാനുണ്ട്.
 

ഇക്കാര്യത്തില്‍ പ്രചാരണം വേണ്ടത്ര കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല. എംബസികള്‍വഴി ഇത്തരമൊരു ശ്രമം നടന്നെങ്കിലും ജീവനക്കാരുടെ അഭാവം തടസ്സമായി. തൊഴില്‍ ക്യാമ്പുകളും മറ്റു സ്ഥലങ്ങളും വഴി കൂടുതല്‍ ഇന്ത്യക്കാരെ വോട്ടര്‍പ്പട്ടികയില്‍ രജിസ്റ്റര്‍ചെയ്യിക്കാന്‍ ശ്രമിക്കുമെന്നും വയലാര്‍ രവി അറിയിച്ചു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍ 

No comments: