ഒക്ടോബര്‍ 18 - ന്
വിനീത് ശ്രീനിവാസന്റെ വിവാഹം നാളെ
ചലച്ചിത്ര നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ വിവാഹം നാളെ കണ്ണൂരിൽ നടക്കും. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലാണ് വിവാഹം. വർഷങ്ങളോളം തട്ടത്തിൻ മറയത്ത് സൂക്ഷിച്ച പ്രണയമാണ് ദിവ്യയെ താലി കെട്ടുന്നതോടെ സാക്ഷാത്കാരമാകുന്നത്.ചെന്നൈ കെ.സി.ജി കോളേജ് ഓഫ് ടെക്നോളജിയിൽ വിനീതിന്റെ ജൂനിയറായി പഠിച്ച ദിവ്യ പയ്യന്നൂർ സ്വദേശിയാണ്. ദിവ്യയുടെ അച്ഛനും അമ്മയും ചെന്നൈയിലാണ്.

പഠന കാലത്ത് തുടങ്ങിയ പ്രണയം സിനിമയുടെ ഗ്ളാമറിലേക്ക് വന്നപ്പോഴും തീവ്രത
ചോരാതെ വിനീത് സൂക്ഷിച്ചു. ചലച്ചിത്ര താരങ്ങൾക്കും പ്രവർത്തകർക്കുമായി 20 ന് എറണാകുളം ഗോകുലം കൺവെൻഷൻ
സെന്ററിൽ വിരുന്ന് സൽക്കാരം ഒരുക്കിയിട്ടുണ്ട്.
അച്ഛൻ ശ്രീനിവാസനും അമ്മ വിമലയും ഇന്നലെ കണ്ണൂരിലെത്തി. വിവാഹശേഷം മധുവിധു ആഘോഷത്തിനായി വിനീതും ദിവ്യയും അടുത്തമാസം മൗറീഷ്യസിലേക്കു പോകും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment