ഗോവയിലെ
അനധികൃത ഖനനം
ഗോവയിലെ
മുഴുവന്‍ അനധികൃത ഖനനങ്ങളും നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഈ
ഉത്തരവ് പുറപ്പെടുവിച്ചത്. ഗോവയില്‍ അനധികൃത ഖനനം വ്യാപകമാണെന്നും ഇത് ഗുരുതരമായ
പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് ഷാ കമ്മീഷന്‍ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഖനനം സംബന്ധിച്ച്
വിശദമായ റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ പാരിസ്ഥിതിക ആഘാതം
പഠിക്കുന്നതിനുള്ള പ്രത്യേക സമിതിയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.
സ്വകാര്യ കമ്പനികള്‍ നിലവില്‍ ഖനനത്തിലൂടെ സംഭരിച്ച അയിര് കൊണ്ടുപോകുന്നതിനും
കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment