സമഗ്രവികസനം
ഗ്രാമീണമേഖലയില്‍
ഗ്രാമീണമേഖലയില്‍ സമഗ്രവികസനം കൊണ്ടുവരുമെന്നും ഇതിന്റെ
ഭാഗമായി ബ്ലോക്കുതല എന്‍ജിനിയറിങ് വിഭാഗം പുനഃസ്ഥാപിക്കുമെന്നും ഗ്രാമവികസന
മന്ത്രി കെ.സി.ജോസഫ്. കൊട്ടാരക്കര എസ്.ഐ.ആര്‍.ഡി.യെ കില പോലെ മികച്ച
പരിശീലനകേന്ദ്രമാക്കി ഉയര്‍ത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന ഗ്രാമവികസന
ഇന്‍സ്റ്റിറ്റിയൂട്ടിലെ ലൈബ്രറി കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു
മന്ത്രി. തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍
കൊടുത്ത സംസ്ഥാനമായി കേരളം മാറി. എന്നാല്‍ ശരാശരി 46 ദിവസം തൊഴില്‍ കൊടുക്കാനേ
നമുക്കും കഴിഞ്ഞുള്ളൂ. അത് നൂറുദിവസമാക്കാനുള്ള പദ്ധതികളാണ് ആവഷ്‌കരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവരില്‍ 93 ശതമാനവും
വനിതകളാണെന്നും പുരുഷന്മാര്‍ ഇതിലേക്ക് കടന്നുവരുന്നില്ലെന്നും മന്ത്രി
ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക്ക് യോജന പ്രകാരം സംസ്ഥാനത്ത് രണ്ടായിരം കിലോമീറ്റര്‍ റോഡുകൂടി നവീകരിക്കാന്‍ കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കൂടുതല്‍ കേന്ദ്രപദ്ധതികള്‍ നേടിയെടുക്കന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എം.പി., എം.എല്‍.എ. ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുവെന്നും ഇത് ഗ്രാമീണവികസനത്തെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്വ. പി.അയിഷാപോറ്റി എം.എല്‍.എ. അധ്യക്ഷയായി. നവീകരിച്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വഹിച്ചു. എസ്.ഐ.ആര്‍.ഡി. ഡയറക്ടര്‍ എ.സുബാഷ് ബാബു, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് വിന്നി ലുമുംബ, ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാന്‍, ജില്ലാ പഞ്ചായത്ത് അംഗം പാത്തല രാഘവന്‍, കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത്, നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇന്ദിര, ജോസ്, എസ്.സഹീറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment