Pages

Saturday, October 6, 2012

AMITABH BACHCHAN'S 70th BIRTHDAY


ബിഗ് ബിയുടെ
എഴുപതാം പിറന്നാള്‍

70th b'day just another day for me: Big B  Bachchan's 70th birthday, which falls on Oct 11, but for the megastar, it's "just another day"."A million interviews, a million good wishes and a million desires of continuance... birthdays at 70 seem special to some. Just another day for me," tweeted the 69-year-old veteran.These days, he is busy meeting mediapersons for interviews, sharing insights and experiences of his life. Big plans are in store for his birthday, and his wife Jaya Bachchan, has reportedly planned each part of the celebrations including painting and poster exhibitions
ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരമായ ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ എഴുപതാം പിറന്നാളിന് ഏറെ പ്രത്യേകതകളുണ്ട്. കൊച്ചുമകൾ ആരാദ്ധ്യ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാളാണിതെന്നത് ഒരു പ്രത്യേകത. ഒക്ടോബർ 11നാണ് പിറന്നാളെങ്കിലും ഇത്തവണ ബിഗ് ബി അത് ആഘോഷിക്കുക 10നാണ് എന്നത് മറ്റൊരു പ്രത്യേകത. 10 എന്ന തീയതിക്കെന്താ ഇത്ര പ്രത്യേകത. അന്നാണ് നടിയും ബച്ചന്റെ മുൻ കാമുകിയുമായ രേഖയുടെ പിറന്നാളും. ഒക്ടോബർ 10ന് അടുത്ത കുടുംബ സുഹൃത്തുക്കളുമൊത്ത് പാർട്ടിയൊക്കെ ഒരുക്കിയിട്ടുണ്ട്. റിലയൻസ് മീഡിയ വർക്സിലായിരിക്കും ആഘോഷങ്ങൾ അരങ്ങേറുക. പരന്പരാഗത രീതിയിലുള്ള പൂജകൾക്ക് ശേഷമാകും ആഘോഷം. ആഘോഷത്തിന്റെ മേൽനോട്ടമെല്ലാം ഭാര്യ ജയാ ബച്ചൻ നേരിട്ടാണ് നടത്തുന്നത്. ഒന്നിനും ഒരു കുറവും വരാതിരിക്കാൻ ഓടിനടക്കുകയാണ് ഈ വയസുകാലത്തും ജയയെന്നാണ് റിപ്പോർട്ട്. ഹിന്ദി സിനിമാലോകം ഒരിക്കലും മറക്കാത്ത ഒരു സപ്തതി ആഘോഷമായിരിക്കണം ഇതെന്ന് ജയാ ബച്ചന് നിർബന്ധമുണ്ട്. 

രാത്രി 8.30ന് തുടങ്ങുന്ന ആഘോഷം രാവേറുന്നത് വരെ നീളുമെന്നാണ് അറിയുന്നത്. ബാംഗ്ളൂരിലെ നൃത്തരുത്യ ഡാൻസ് ട്രസ്റ്റിന്റെ കണ്ടംപററി നൃത്തവും ഉണ്ടെന്നാണ് സൂചന. പിന്നീട് നടക്കുന്നത് അമിതാഭ് ബച്ചന്റെ വ്യത്യസ്ത ചിത്രങ്ങൾ വിവിധ കലാകാരന്മാർ വരച്ചത് ഉൾപ്പെടുത്തിയുള്ള ബുക്കിന്റെ പ്രകാശനമാണ്. പിന്നിടാണ് ഡിന്നറും നൃത്തവും. പിറന്നാള്‍ പാര്‍ട്ടി ഗംഭീരമാകം തീര്‍ച്ച .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: