Pages

Thursday, October 11, 2012

പുകവലി ഉപേക്ഷിക്കു ഹൃദയത്തെ രക്ഷിക്കു


പുകവലി ഉപേക്ഷിക്കു
 ഹൃദയത്തെ രക്ഷിക്കു  
ഒട്ടുമിക്കയാളുകളിലും ഹൃദ്രോഗമുണ്ടാകുന്നതിനുള്ള പ്രധാനകാരണം പു​ക​യി​ല​യാണ്. ഇതിലടങ്ങിയിരിക്കുന്ന നി​ക്കോ​ട്ടിൻ എ​ന്ന രാ​സ​ഘ​ട​കം താ​ത്കാ​ലി​ക​മാ​യി ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ത്തും. അങ്ങനെ ശു​ദ്ധ​ര​ക്ത​ക്കു​ഴ​ലു​ക​ൾ ചു​രു​ങ്ങുകയും ര​ക്ത​പ്ര​വാ​ഹം കു​റ​യുകയും ചെയ്യുമെന്നാണ് ഗ​വേ​ഷ​ണ​ങ്ങൾ തെ​ളി​യി​ക്കു​ന്നുത്. പു​ക​വ​ലി​ ര​ക്ത​ധ​മ​നി​ക​ളു​ടെ ഉ​ൾ​ഭി​ത്തി​ക​ളിൽ കൊ​ഴു​പ്പ് കൂ​ട്ടു​ക​യും വ്യാ​സം കു​റ​യ്ക്കുക​യും ചെ​യ്യു​ന്നു.പു​ക​വ​ലി​ക്കാ​രിൽ ഹൃ​ദ്രോ​ഗം കൊ​ണ്ടു​ണ്ടാ​കു​ന്ന മ​ര​ണ​നി​ര​ക്ക് പു​ക​വ​ലി​ക്കാ​ത്ത​വ​രെ​ക്കാൾ 20 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ര​ക്തം ക​ട്ട​പി​ടി​ക്കു​വാൻ പു​ക​വ​ലി​ക്കാ​രിൽ കൂ​ടു​തൽ സാ​ദ്ധ്യ​ത​യു​ണ്ട്.​ ഇതുകൊണ്ടാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തി​ന്റെ സാ​ധ്യ​ത​യും കൂ​ടു​ന്ന​ത്. പു​ക​വ​ലി വ​ഴി ര​ക്ത​ത്തി​ലെ ന​ല്ല കൊ​ളസ്ട്രോൾ (​HD​L) കു​റ​യു​ന്നു. ചീ​ത്ത കൊ​ള​സ്ട്രോളി​ന്റെ (​LD​​L) അ​ള​വ് കൂ​ടു​ക​യും ചെ​യ്യും. പു​ക​വ​ലി​ക്കാ​രു​ടെ കൂ​ടെ സ​ഹ​വ​സി​ക്കു​ന്ന​വ​രെ പാ​സീ​വ് സ്മോ​ക്കേ​ഴ്സ് എ​ന്ന് പ​റ​യു​ന്നു. പു​ക​വ​ലി​യു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളിൽ ഒ​ട്ടു​മി​ക്ക​തും ചെ​റിയ തോ​തി​ലാ​ണെ​ങ്കി​ലും പാ​സീ​വ് സ്മോ​ക്കേ​ഴ്സി​ലും ഉണ്ടായിരിക്കും. ക്യാ​ൻ​സർ ഉ​ൾ​പ്പെ​ടെ​യു​ള്ള പല രോ​ഗ​ങ്ങ​ൾ​ക്കും പു​ക​വ​ലി കാ​ര​ണ​മാ​ണ്. ഇ​ന്ത്യ​യിൽ പ്ര​തി​വ​ർ​ഷം പു​ക​വ​ലി കാരണം മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷ​ത്തോ​ളം വ​രും. 

അ​മി​ത​വ​ണ്ണം
ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​വും ശ​രീര സ്വ​ഭാ​വ​വും ത​മ്മിൽ വ​ള​രെ ബ​ന്ധ​ങ്ങ​ളു​ണ്ട്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​ത് ര​ക്ത​സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​വാൻ സ​ഹാ​യി​ക്കു​ന്നു. ഏ​ക​ദേ​ശം 28 ശ​ത​മാ​ന​ത്തോ​ളം അ​മിത ര​ക്ത​സ​മ്മ​ർ​ദ്ദ​ക്കാ​രു​ടെ ര​ക്താ​തി സ​മ്മ​ർ​ദ്ദം, അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ക​വ​ഴി, കു​റ​യ്ക്കാനാകും. ഒ​രു വ്യ​ക്തി​യു​ടെ ശ​രി​യായ ശ​രീര തൂ​ക്കം അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​യ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഉ​യ​രം സെ​ന്റി​മീ​റ്റ​റിൽ ക​ണ​ക്കാ​ക്കി, അ​തിൽ നി​ന്നും 100 കു​റ​ച്ചാൽ അ​ഭി​കാ​മ്യ​മായ തൂ​ക്കം കി​ലോ​ഗ്രാ​മിൽ ല​ഭി​ക്കും. അ​തിൽ 20 ശ​ത​മാ​നം കൂ​ടു​തൽ തൂ​ക്കം ഉ​ണ്ടാ​യാൽ അ​മി​ത​വ​ണ്ണം (​O​b​e​s​i​t​y) എ​ന്ന് പ​റ​യു​ന്നു. അ​മി​ത​വ​ണ്ണ​മു​ള്ള​വ​ർ​ക്ക് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​വാ​നു​ള്ള സാ​ധ്യ​ത 10​-15 ശ​ത​മാ​നം വ​രെ​യാ​ണ്. അ​മി​ത​വ​ണ്ണ​മു​ള്ള​വ​ർ​ക്ക് ര​ക്ത​സ​മ്മ​ർ​ദ്ദം, വൃ​ക്ക​ത്ത​ക​രാ​റു​ക​ൾ, പ​ക്ഷ​പാ​തം, പ്ര​മേ​ഹം എ​ന്നിവ ഉ​ണ്ടാ​കു​വാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. 

കു​ടുംബപാ​ര​മ്പ​ര്യം
കു​ടും​ബ​പാ​ര​മ്പ​ര്യം ഹൃ​ദ്രോ​ഗ​സാ​ധ്യത കൂ​ട്ടു​ന്നു. ര​ക്ത​ബ​ന്ധ​ത്തി​ൽ​പ്പെ​ട്ട​വർ പ്ര​ത്യേ​കി​ച്ച് സ​ഹോ​ദ​ര​ങ്ങൾ, മാ​താ​പി​താ​ക്കൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ഹൃ​ദ്രോ​ഗം 50 വ​യ​സ് മു​മ്പ് ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യം ഉ​ണ്ടെ​ങ്കിൽ ഹൃ​ദ്രോ​ഗ​സാ​ധ്യത 10​-20 ശ​ത​മാ​നം​വ​രെ സാ​ധാ​രണ ആ​ളു​ക​ളേ​ക്കാൾ അ​വ​ർ​ക്ക് കൂ​ടു​ത​ലായിരിക്കും. 
ന​മ്മു​ടെ ജീ​വി​ത​ത്തി​ലും അ​സു​ഖ​ത്തി​ലു​മെ​ല്ലാം ചി​ല​പ്പോൾ അ​സം​ഭ​വ്യ​മെ​ന്ന് നാം ക​രു​തു​ന്ന​ത് പ​ല​പ്പോ​ഴും സം​ഭ​വി​ക്കാ​റു​ണ്ട്. മു​ൻ​ക​രു​ത​ലു​കൾ, ശ്ര​ദ്ധ​ എന്നിവയിലൂടെ രക്ത സമ്മർദ്ദവും ഹദ്രോഗവും തടയാൻ കഴിയും.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: