Pages

Thursday, October 11, 2012

ഭൂമിദാനം: മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം


ഭൂമിദാനം: മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഭൂമിദാന കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവായി. മന്ത്രിമാരായ എം കെ മുനീര്‍, പി കെ അബ്ദുറബ്ബ്, മുസ്ലീംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവായത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. മലപ്പുറം വിജിലസ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

സി എച്ച് മുഹമ്മദ് കോയയുടെ പേരില്‍ ഉന്നത വിദ്യാഭ്യാസ ഇന്‍റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് 10 ഏക്കറും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവായ ഡോ കെ കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് ബാഡ്മിന്റണ്‍ കോര്‍ട്ടുണ്ടാക്കാന്‍ ദേശീയപാതയോരത്ത് മൂന്നേക്കറും മന്ത്രി എം കെ മുനീറിന്റെ ബന്ധു പി എ ഹംസ ഭാരവാഹിയായ ഒളിമ്പിക് അസോസിയേഷന് മുപ്പതേക്കര്‍ ഭൂമിയും ദാനം ചെയ്യാനാണ് സെനറ്റ് തീരുമാനിച്ചത്. വിവാദമായതോടെ ഈ തീരുമാനം സെനറ്റ് പിന്നീട് റദ്ദാക്കിയിരുന്നു.


പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: