പഴയ വിറകു യുഗത്തിലേക്ക് മടങ്ങൂ
ഫ്രഞ്ച്
വിപ്ലവത്തിന് അല്‍പ്പനാളുകള്‍മുമ്പ് ഫ്രാന്‍സില്‍ റൊട്ടിയുടെ ഉല്‍പ്പാദനം നിലച്ചു.
ദുരിതത്തിന്റെ പാരമ്യത്തിലെത്തിയ ജനങ്ങളുടെ കൈയില്‍ പണമില്ലാത്തതുകാരണം
റൊട്ടിക്കച്ചവടം കുറഞ്ഞപ്പോള്‍ ബേക്കറികള്‍ പൂട്ടിയിടുകയായിരുന്നു. പാവപ്പെട്ട
സ്ത്രീകള്‍ വേഴ്സായി കൊട്ടാരത്തിനു മുന്നില്‍ തടിച്ചുകൂടി കഷ്ടപ്പാടുകള്‍ പറഞ്ഞ്
വിലപിച്ചു. ലൂയി പതിനാറാമന്‍ രാജാവിന്റെ ഭാര്യ മേരി അന്റോണിയറ്റ രാജ്ഞി
കാര്യമന്വേഷിച്ചപ്പോള്‍, പരിചാരകര്‍ അറിയിച്ചത്, ""അവര്‍ക്ക് വിശക്കുന്നു, കഴിക്കാന്‍
റൊട്ടിയില്ലത്രേ"" എന്നാണ്. മറുപടിയായി രാജ്ഞി ""എങ്കില്‍
അവര്‍ കേക്ക് തിന്നട്ടെ"" എന്ന് പുച്ഛിക്കുകയായിരുന്നു..ഇതേ അവസ്ഥയാണ്
ഇന്ന് പാചകവാതകത്തിനും .താങ്ങാനാകാത്ത വിധം വില കൂട്ടുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും
ചെയ്തശേഷം മന്‍മോഹന്‍ സിങ് ഇന്ത്യക്കാരോട് ഉപദേശിക്കുന്നത്, "നിങ്ങള്‍ വിറകിനായി മരങ്ങള്‍ വളര്‍ത്തൂ"
എന്നാണ്. ഒരു ദിവസം കൊണ്ട്
മരം വളരുമോ ?ഇന്ന്
ഇന്ത്യ അഭിമുഖീകരിക്കുന്ന ഇന്ധനക്ഷാമം ഭരണാധികാരികളുടെ വിവേകശൂന്യതയുടെയും
വീണ്ടുവിചാരമില്ലായ്മയുടെയും ഫലമായി ഉണ്ടായതല്ലേ ? പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്
വിതരണക്കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാനാണ്; പ്രതിമാസം
ഒരു സിലിണ്ടര്‍ എന്ന തോതില്‍ പാചകവാതകം ഉപയോഗിക്കാന്‍ പഠിച്ച സാധാരണ കുടുംബങ്ങള്‍ സബ്സിഡിയില്ലാതെ സിലിണ്ടര്‍
വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. നേരത്തെ പല
കുടുംബങ്ങളും പാചകത്തിന് വിറകു മാത്രം ഉപയോഗിചിരുന്നവരാണ് .അവര്‍ക്ക് പ്രതിവര്‍ഷം ഇന്നത്തെ നിലയില്‍ 2400 രൂപ അധിക ഭാരമാണ് വരുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍നിന്നുള്ള
നികുതിയായി 2010-11ല്‍ 2,25,449
കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. ഈ തുകയില്‍നിന്ന് എന്തുകൊണ്ട് സബ്സിഡിക്കായി
നീക്കിവച്ചുകൂടാ? ഇന്ന് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം മരം
നട്ടുവളര്‍ത്തി വെട്ടി ഉണക്കിയശേഷം പരിഹരിച്ചാല്‍മതിയോ? നാട്ടില്‍ പാചകവാതകത്തിനുപകരം വിറകോ മണ്ണെണ്ണയോ
കിട്ടാനില്ല. വിറക് കിട്ടിയാല്‍തന്നെ നഗരങ്ങളില്‍ അത് ഉപയോഗിക്കാനുള്ള സൗകര്യവും
പരിമിതമാണ്. വൈദ്യുതിക്കാണെങ്കില്‍ വന്‍ നിയന്ത്രണവും താങ്ങാനാകാത്ത നിരക്കും. ഉടനെ പഴയതിലേക്ക് മടങ്ങി പോകു
എന്ന് പറയുന്നത് വിവേകശൂന്യമാണ് ,പരിഹാസമാണ്
പ്രൊഫ്. ജോണ്‍ കുരാക്കാര്‍ .
No comments:
Post a Comment