Pages

Sunday, October 14, 2012

ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ വില വര്‍ദ്ധനവ്‌ കൊണ്ട് പ്രയോജനം ലഭിക്കുന്നില്ല


ക്ഷീരകര്‍ഷകര്‍ക്ക്  പാല്‍ വില വര്‍ദ്ധനവ്‌ കൊണ്ട്  പ്രയോജനം  ലഭിക്കുന്നില്ല
മില്‍മ പാല്‍വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് 4.60 രൂപ കിട്ടുമെന്നാണ് മില്‍മ അവകാശപ്പെടുന്നത്. എന്നാല്‍, പാലിനൊപ്പം കാലിത്തീറ്റയുടെ വിലയും വര്‍ധിപ്പിച്ചതോടെ കര്‍ഷകര്‍ക്ക് വിലവര്‍ധനയുടെ പ്രയോജനം  ലഭിക്കുന്നില്ല . കടുത്ത വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആ വര്‍ധനകൊണ്ട് ഇന്നത്തെ ദുരിതങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അവ കൂടുതല്‍ രൂക്ഷതരമാവുകയേ ഉള്ളൂ.കാലിത്തീറ്റ വില, സംഘങ്ങള്‍ക്ക് ചാക്കിന് 200 രൂപയും പുറത്ത് 226 രൂപയുമാണ് വര്‍ധിപ്പിച്ചത്. സംഘങ്ങള്‍വഴി നല്‍കുന്ന കാലിത്തീറ്റയുടെ വില 850 രൂപയായി.
 മില്‍മ ക്ഷീരകര്‍ഷകരെ സഹായിക്കാനുള്ള സ്ഥാപനമായി മാറണം .അവരെ കൊള്ളയടിക്കാന്‍ ശ്രമിക്കരുത് . പശുവളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കാനെങ്കിലും മില്‍മ തയ്യാറാകണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: