Pages

Sunday, October 14, 2012

ആരോപണങ്ങള്‍ സത്യമാണോ എന്ന് അന്വേഷിക്കണം


ആരോപണങ്ങള്‍  സത്യമാണോ എന്ന് അന്വേഷിക്കണം
രാജ്യത്ത് ഇന്ന് അഴിമതിയും കള്ളപ്പണവും ഏറ്റവും കൂടുതൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ് .പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേര ഭരണ സ്വാധീനം ഉപയോഗിച്ച് സ്വത്തുക്കൾ കുന്നുകൂട്ടുന്നതിനെപ്പറ്റി 'ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ' എന്ന പുതിയ സംഘടനയുടെ നേതാക്കളായ അരവിന്ദ് കെജരിവാളും പ്രശാന്ത് ഭൂഷണും രേഖകൾ സഹിതം ആരോപണങ്ങൾഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.  ഇത് ശരിയാണോ എന്ന്  പരിശോധിക്കണം .ഭരണത്തിന്റെ തണലിൽ രാജ്യത്തൊട്ടാകെ സ്വത്തു സമ്പാദനവും ഒന്നുമില്ലാതെ കഴിഞ്ഞവർ അതിവേഗം ശതകോടീശ്വരന്മാരാകുന്നതും സർവസാധാരണമായിട്ടുണ്ട്.ഇപ്പോൾ കേന്ദ്ര സർക്കാർ തുടർച്ചയായി എടുത്തുകൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്ക്കാര നടപടികളുടെ നേട്ടം ഒടുവിൽ ചെന്നെത്തുന്നത്  സമ്പന്നരില്‍  ആണ് . റോബർട്ട് വധേര എന്ന റിയൽ എസ്റ്റേറ്റുകാരൻ ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ കോൺഗ്രസ് ഭരണകൂടങ്ങളെ സ്വാധീനിച്ചും ഡി.എൽ.എഫ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്ന് അനർഹമായ ആനുകൂല്യം നേടിയും മൂന്നുവർഷം കൊണ്ട് 300 കോടിയുടെ സ്വത്തു സമ്പാദിച്ചു എന്ന അഴിമതി വിരുദ്ധ പ്രവർത്തകരായ കെജ്‌രിവാളിന്റെയും പ്രശാന്ത് ഭൂഷന്റെയും ആരോപണം. ഇതേപ്പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം ന്യായമാണ് . രാജ്യത്ത് ഇന്ന് അഴിമതിയും കള്ളപ്പണവും ഏറ്റവും കൂടുതൽ ഇറങ്ങുന്നത് റിയൽ എസ്റ്റേറ്റ് മേഖലയിലാണ് . വധേരയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിക്കാനും അത് ഉന്നയിച്ചവരെ നേരിടാനും കേന്ദ്ര മന്ത്രിസഭയിലെ പ്രഗല്ഭന്മാർ തന്നെ അണിനിരക്കുന്നത്  ശരിയല്ല .അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍  ആരോപണ കർത്താക്കൾ തയ്യാറാകണം .ആരോപണത്തിന്റെ  സത്യസ്ഥിതി  അറിയാന്‍  ജനങ്ങള്‍ക്ക്‌  അവകാശമുണ്ട് .വ്യാജ  ആരോപണം  ആണെങ്കില്‍ ആരോപണ കർത്താക്കളെ  ശിക്ഷിക്കാനും  നിയമം ഉണ്ടാകണം .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: