Pages

Tuesday, October 30, 2012

അന്യസംസ്‌ഥാനത്തുനിന്ന്‌ ഇറച്ചിക്കോഴി കൊണ്ടുവരുന്നതിനു വിലക്ക്‌

അന്യസംസ്‌ഥാനത്തുനിന്ന്‌ ഇറച്ചിക്കോഴി കൊണ്ടുവരുന്നതിനു വിലക്ക്‌
കേരളത്തില്‍ അന്യസംസ്‌ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന ഇറച്ചിക്കോഴികള്‍ക്കു മൃഗസംരക്ഷണവകുപ്പു നിരോധനം ഏര്‍പ്പെടുത്തി. കര്‍ണാടകത്തില്‍ പക്ഷിപ്പനി പടര്‍ന്നതിനെത്തുടര്‍ന്നാണു മൃഗസംരക്ഷണവകുപ്പ്‌ ഡയറക്‌ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്‌. കര്‍ണാടക, തമിഴ്‌നാട്‌,ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണു സംസ്‌ഥാനത്ത്‌ ഇറച്ചിക്കോഴിയെത്തുന്നത്‌. അസുഖബാധിത ഇറച്ചിക്കോഴി സംസ്‌ഥാനത്ത്‌ എത്തുന്നതും വില്‍ക്കുന്നതും തടയുന്നതിനായി ചെക്ക്‌ പോസ്‌റ്റുകള്‍, കോഴി ഫാമുകള്‍, കോഴിയിറച്ചി വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നതിനു ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ജില്ലാ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്‌ഥര്‍ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ ഇന്നുമുതല്‍ കര്‍ശന പരിശോധന ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍



No comments: