Pages

Tuesday, October 30, 2012

സീനിയര്‍ കാതോലിക്ക ബാവായുടെ 92-ാം ജന്മദിനം ആഘോഷിച്ചു

സീനിയര്‍  കാതോലിക്ക  ബാവായുടെ 92-ാം ജന്മദിനം ആഘോഷിച്ചു
 പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെ 92-ാം ജന്മദിനവും 15 ലക്ഷം രൂപയുടെ വിവാഹ ധനസഹായ വിതരണവും പരുമലയില്‍ നടത്തി. 
ജന്മദിനാഘോഷം  പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്‌തു. വിവാഹ സഹായ പദ്ധതിയുടെ ചെയര്‍മാന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ അധ്യക്ഷത വഹിച്ചു.
ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ. ജേക്കബ്‌ കുര്യന്‍ അനുഗ്രഹപ്രഭാഷണം നടത്തി. 

മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌, ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, സെമിനാരി മാനേജര്‍ ഔഗേന്‍ റമ്പാന്‍, മാത്യു ടി.തോമസ്‌ എം.എല്‍.എ, കൗണ്‍സില്‍ അംഗങ്ങളായ തോമസ്‌ ടി.പരുമല, ജി. ഉമ്മന്‍, മാനേജിംഗ്‌ കമ്മറ്റി അംഗമായ ജോ ഇലഞ്ഞിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിദിമോസ്‌ വലിയ ബാവ ജന്മദിന കേക്ക്‌ മുറിച്ചു. എം.എ. ജേക്കബ്‌ പുത്തന്‍കാവ്‌ എഴുതിയ പരുമല മാര്‍ ഗ്രിഗോറിയോസ്‌ വിജയം മഹാകാവ്യം പ്രഫ. ടോണി മാത്യു ജോര്‍ജ്‌ വര്‍ഗീസിന്‌ ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. കോട്ടയ്‌ക്കല്‍ കെ.വി. മാമ്മന്‍ പുസ്‌താവലോകനം നടത്തി.കാന്‍സര്‍ രോഗികള്‍ക്ക്‌ കൈത്താങ്ങായ തൂവല്‍സ്‌പര്‍ശം കൂപ്പണിന്റെ വിതരണ ഉദ്‌ഘാടനം സഭാ സെക്രട്ടി ഡോ.ജോര്‍ജ്‌ ജോസഫിനു നല്‍കി കാതോലിക്കാ ബാവാ നിര്‍വഹിച്ചു. ഇന്നു രാവിലെ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന.10.30നു കാതോലിക്കേറ്റ്‌ ശതാബ്‌ദിയാഘോഷ സെമിനാര്‍. കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യും. പോള്‍ മണലില്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: