ചെറുപ്പക്കാരില്‍
മസ്തിഷ്കാഘാതം വര്‍ധിക്കുന്നതായി ഗവേഷകര്‍
55ന് വയസിന് താഴെയുള്ള അഞ്ച് പേരില്‍ ഒരാള്‍ക്ക്
സ്ട്രോക്ക് ഉണ്ടാകുന്നതായി അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി ജേര്‍ണലില്‍
പ്രസിദ്ധീകരിച്ച് പഠനം വ്യക്തമാക്കുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഡോ.
ഡേവിഡും സംഘവുമാണ് പഠനം നടത്തിയത്. 55 വയസിന് താഴെയുള്ള 13 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ 19 ശതമാനം പേര്‍ക്ക് സ്ട്രോക്ക് ബാധിച്ചതായി
കണ്ടെത്തി. 1993ല്‍ ഇത് 13 ശതമാനം
മാത്രമായിരുന്നു. പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോള്‍, ശരിയായ വ്യായാമത്തിന്റെ കുറവ് തുടങ്ങിയവയാണ്
ചെറുപ്പക്കാരില്‍ വര്‍ധിച്ചുവരുന്ന മസ്തിഷ്കാഘാതത്തിന്റെ പ്രധാന കാരണമെന്ന്
ഗവേഷകര്‍ പറയുന്നു.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment