Pages

Monday, October 15, 2012

കൊട്ടാരക്കര വാര്‍ത്തകള്‍


കൊട്ടാരക്കര  വാര്‍ത്തകള്‍

പ്രകൃതിചൂഷണത്തിനെതിരെ
 കലാജാഥയുമായി സീഡ് ക്ലബ് അംഗങ്ങള്‍

പ്രകൃതിചൂഷണത്തിനെതിരെ സമൂഹനന്മയുടെ സന്ദേശമുയര്‍ത്തി പവിത്രേശ്വരം കെ.എന്‍.എന്‍.എം.വി.എച്ച്.എസ്.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ നടത്തിയ കലാജാഥ ജനശ്രദ്ധ ഉണര്‍ത്തുന്നതായി. നാടന്‍പാട്ടുകളും നാടകവും സ്‌കിറ്റും ഗുണപാഠകഥകളും വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചാണ് വിദ്യാര്‍ത്ഥിസംഘം ബോധവത്കരണം നടത്തിയത്.ശനിയാഴ്ച രാവിലെ കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍നിന്ന് ആരംഭിച്ച കലാജാഥ അഡ്വ. പി.അയിഷാപോറ്റി എം.എല്‍.എ.ഫ്‌ളാഗ് ഓഫ് ചെയ്തു. നന്മയുടെ വിത്ത് കുട്ടികളിലൂടെ പകര്‍ത്തി ജനകീയ മാറ്റം സൃഷ്ടിക്കാന്‍ സീഡ് പദ്ധതിക്കാകുന്നുണ്ടെന്ന് എം.എല്‍.എ.പറഞ്ഞു. പ്രകൃതിസമ്പത്ത് വരും തലമുറയ്ക്കുകൂടി കൈമാറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയട്ടെയെന്നും എം.എല്‍.എ.ആശംസിച്ചു.സ്‌കൂള്‍ മാനേജര്‍ എന്‍.ജനാര്‍ദ്ദനന്‍ നായര്‍ അധ്യക്ഷനായി. കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം എസ്.ആര്‍.രമേശ്, പ്രഥമാധ്യാപകന്‍ പി.ആര്‍.മംഗളാനന്ദന്‍ പിള്ള, മുന്‍ പ്രിന്‍സിപ്പല്‍ എന്‍.കെ.മണി, പി.ടി.എ.പ്രസിഡന്റ് ബി.പ്രശാന്ത് കുമാര്‍, സ്റ്റാഫ് സെക്രട്ടറി എം.എം.ജയരാജ് എന്നിവര്‍ സംസാരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ മുന്നൂര്‍ അരുണ്‍ നന്ദി പറഞ്ഞു.സ്‌കൂളിലെ നാല്പതംഗ വിദ്യാര്‍ത്ഥിസംഘമാണ് പരിപാടികള്‍ അവതരിപ്പിച്ചത്. നെടുവത്തൂര്‍, ആനക്കോട്ടൂര്‍, തേവലപ്പുറം, പുത്തൂര്‍, പാങ്ങോട്, ചെറുപൊയ്ക, കൈതക്കോട്, കല്ലട, ചിറ്റുമല, പൊരീക്കല്‍ എന്നിവിടങ്ങളില്‍ കലാജാഥ പര്യടനം നടത്തി. മാതൃഭൂമി സീഡ് പദ്ധതി കൊട്ടാരക്കര വിദ്യാഭ്യാസജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സന്ദീപ്, ആര്‍.പി.സുകുമാരന്‍ നായര്‍, അധ്യാപകരായ കെ.ബി.മുരളീകൃഷ്ണന്‍, എം.ജെ.പ്രസന്നകുമാര്‍, ജി.ഗോപകുമാര്‍, നന്ദകുമാര്‍, ആര്‍.സുരേഷ്‌കുമാര്‍, ജി.സുരേഷ്‌കുമാര്‍, കെ.ജയസിംഹന്‍, കെ.കെ.സുരേഷ്‌കുമാര്‍, പ്രമോദ് ജി.കൃഷ്ണന്‍, പി.മഹേഷ്, ബൈജ ഫിലിപ്പ്, സാബു ജേക്കബ്, കെ.റോസ്ചന്ദ്രന്‍, എസ്.ഗിരിജ, ഡി.ദീപാലക്ഷ്മി, ബിന്ദു എസ്.നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജൈവവൈവിധ്യം തേടി കുട്ടികള്‍ക്ക് ശില്‌പശാല



കാവുതീണ്ടിയാല്‍ കുളം വറ്റുമോ ' എന്ന വിഷയത്തില്‍ ജൈവവൈവിധ്യം തേടിയുള്ള യാത്രയിലാണ് ഓടനാവട്ടം കെ.ആര്‍.ജി.പി. എം. എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍. ഇതിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബിന്റെയും എന്‍.എസ്.എസ്.യൂണിറ്റിന്റെയും നേതൃത്വത്തില്‍ ശില്പശാലയും സ്‌കൂളില്‍ സംഘടിപ്പിച്ചു.ഓടനാവട്ടം എതിരംകോട് സര്‍പ്പക്കാവ് സന്ദര്‍ശിച്ചാണ് കുട്ടികള്‍ ജൈവവൈവിധ്യത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് സമീപത്തെ തോടിന് കുറുകെ നടക്കുന്ന ചെക്ക് ഡാമിന്റെ നിര്‍മ്മാണരീതിയും പരിശോധിച്ചു. സ്‌കൂളില്‍ നടന്ന ശില്പശാലയില്‍ വാളകം ആര്‍.വി.എച്ച്.എസ്.അധ്യാപകന്‍ ടി.രാധാകൃഷ്ണപിള്ള, മാതൃഭൂമി സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയപ്രകാശ് എന്നിവര്‍ ക്ലാസ് നയിച്ചു. പ്രഥമാധ്യാപകന്‍ ടി.കെ.ഗോപാലകൃഷ്ണപിള്ള, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.ബിനു, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ശ്രീലത എന്നിവര്‍ സംസാരിച്ചു.

സൗജന്യ നേത്രപരിശോധന ക്യാമ്പ് ഇന്ന്
സത്യസായി സേവാസമിതിയുടെയും തിരുനെല്‍വേലി കണ്ണാസ്​പത്രിയുടെയും സഹകരണത്തോടെ സൗജന്യ നേത്രചികിത്സാക്യാമ്പ് 14 ന് കൊട്ടാരക്കര ഗവ. ബോയ്‌സ് സ്‌കൂളില്‍ നടക്കും. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. തിമിരശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവരെ ക്യാമ്പില്‍നിന്ന് നേരിട്ട് കണ്ണാസ്​പത്രിയില്‍ കൊണ്ടുപോകും. യാത്രച്ചെലവ്, താമസസൗകര്യം, ആഹാരം എന്നിവ സൗജന്യമായിരിക്കും. ഫോണ്‍: 9447801336.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: