Pages

Thursday, September 27, 2012

KUDANKULAM NUCLEAR PLANT


കൂടംകുളം ആണവ നിലയം : സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി
26-09-2012

കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും സുപ്രീംകോടതി. സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 
ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. പുതിയ മാനദണ്ഡപ്രകാരം നിലയത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചിട്ടില്ലെന്ന കാര്യം വളരെ ഗൗരവകരമായ കാര്യമാണ്. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല. ആണവനിലയത്തിന് വേണ്ടി എത്ര രൂപ ചെലവാക്കി എന്നതല്ല പ്രധാന കാര്യമെന്നും സുപ്രീംകോടതി പറഞ്ഞു. ആണവനിലയത്തില്‍ത്തന്നെ സൂക്ഷിക്കുന്ന ഉപയോഗിച്ച ഇന്ധനത്തില്‍ നിന്ന് അണുവികിരണം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമോയെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് വീണ്ടും ആരാഞ്ഞു. സപ്തംബര്‍ 20-നും ഇക്കാര്യം സുപ്രീംകോടതി ചോദിച്ചിരുന്നു. 

ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു അന്ന് ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച്.
 പദ്ധതിയെക്കുറിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന് സോളിസിറ്റര്‍ ജനറല്‍ രോഹിങ്ടണ്‍ നരിമാനോട് കോടതി ചോദിച്ചിരുന്നു. ജനങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളുമാണ് കോടതി പരിശോധിക്കുന്നത്. 1984ല്‍ ഭോപ്പാല്‍ വാതകദുരന്തം ഉണ്ടായി. പക്ഷേ, മാലിന്യത്തിന്റെ വിഷയം ഇപ്പോഴും സജീവമാണ്. അതെങ്ങനെ നേരിടും കോടതി സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. എന്നാല്‍, പരിസ്ഥിതി പഠനം നടന്നിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ കോടതിയെ അറിയിച്ചിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: