Pages

Wednesday, September 5, 2012

FIRE IN SIVAKASI FIREWORKS UNIT


ശിവകാശിയിലെ പടക്കശാലയില്‍
 തീപ്പിടിത്തം


ശിവകാശിക്ക് സമീപം മുതലപ്പെട്ടിയിലെ പടക്കനിര്‍മ്മാണശാലയില്‍2012 സെപ്റ്റംബര്‍ 5 നു  വന്‍ തീപ്പിടിത്തം. 30 പേര്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. 70 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്. 50 പേരെ ശിവകാശിയിലെയും വിരുദുനഗറിലെയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഫാക്ടറിയില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.മുതലപ്പെട്ടിയിലെ ഓംശക്തി എന്ന പടക്കശാലയിലാണ് തീപ്പിടിത്തം ഉണ്ടായത്. പ്രദേശത്തെ ഏറ്റവും വലിയ പടക്കനിര്‍മ്മാണ ശാലകളില്‍ ഒന്നാണ് ഇത്. അപകടം നടക്കുമ്പോള്‍ 300 ലേറെപ്പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഫാക്ടറിയിലെ ഒരു മുറിയിലുണ്ടായ തീ വളരെപെട്ടെന്ന് സമീപത്തെ മുറികളിലേക്ക് പടര്‍ന്നു. പടക്കശാലയിലെ 48 മുറികള്‍ കത്തിനശിച്ചു. ഇവയില്‍ 20 മുറികളില്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചിരുന്നു. സമീപത്തെ ഫാക്ടറികളില്‍ ജോലിചെയ്തിരുന്നവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ശക്തമായ പുകശ്വസിച്ചും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടന ശബ്ദംകേട്ട് സമീപത്ത് ഉണ്ടായിരുന്ന 50 ഓളം പേര്‍ ബോധരഹിതരായി. 13 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് മണിക്കൂറുകള്‍ക്കുശേഷം തീ കെടുത്തിയത്. ശക്തമായ തീയും പുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കി.ഇന്ത്യയിലെ തന്നെ പടക്കനിര്‍മ്മാണത്തിന്റെ പ്രധാന കേന്ദ്രമാണ് ശിവകാശി. ദീപാവലിയോട് അനുബന്ധിച്ച് വന്‍തോതില്‍ പടക്കനിര്‍മ്മാണംനടക്കുന്നതിനിടെയാണ് ദുരന്തം. ശിവകാശി ഉള്‍പ്പെട്ട വിരുദുനഗര്‍ ജില്ലയില്‍ വലുതും ചെറുതുമായ 600 ഓളം പടക്കനിര്‍മ്മാണ ശാലകളാണ് ഉള്ളത്. ഇവയില്‍ 30,000 ലേറെപ്പേര്‍ ജോലിചെയ്യുന്നുണ്ട്.
A major fire broke out at a firecracker factory inSivakasi   in Virudhunagar district in south Tamil Nadu on Wednesday,5th September,2012. According to TV reports, at least 40 people were feared dead, while dozens more injured in the explosion. While police confirmed that 10 bodies were pulled out of the debris, they say the number of deaths could be higher. The accident occurred around 12.15pm at Om Sakthi Fireworks in Mudhalaipatti, located in the fireworks manufacturing hub of Sivakasi. About 40 rooms in the manufacturing unit collapsed, trapping many of the employees. There were about 250 employees working in the unit when the accident occurred and many of them are trapped in the debris. "We are uncertain about the extent of damage and casualty. We fear that more than ten persons could be dead," said a senior revenue official. Fire and rescues services as well as ambulances could not get near the cracker unit for fear of another explosion due to huge quantity of chemicals stacked. They were unable to gain access to the accident spot for more than two hours as the two rooms are still burning and are expected to explode any time. The death toll is expected to rise as many more workers would have been trapped inside the buildings.

A few injured, who were flung away in the impact of the explosion, were being rushed to government hospital in Sivakasi and then to government hospital in Madurai. Revenue officials blamed labourers and said the accident could have occurred due to friction amon
g the chemicals. This is one of the biggest explosions in the last few years at Sivakasi. This year, so far four explosions have occurred in various fire cracker units in Sivakasi and about five people were killed.Police said Om Sakthi Fireworks was involved in making fancy fireworks, which are more dangerous when compared to the crackers that are intended to make loud noise rather than illuminate. The chemicals used in fancy crackers spread fast and also cause extensive damage. This was the reason for the fire to spread from one of the rooms where it originated to all the 40 rooms in the unit. While many employees working there suffered injuries, few villagers who rushed to help them were also injured in a blast and the ensuing fire.There are about 600 major fire cracker units in Virudhunagar district while hundreds of small and minor units are functioning with about 30,000 workers.

                                                      പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: