Pages

Wednesday, September 5, 2012

STRONG WIND BLOW OFF ROOFTOPS IN KOLLAM


കാറ്റില്‍ കൊല്ലം ജോനകപ്പുറത്ത്
20 വീടുകള്‍ തകര്‍ന്നു


 തീരദേശത്ത് 2012 സെപ്റ്റംബര്‍  4 നു , ചൊവ്വാഴ്ച പുലര്‍ച്ചെ മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ ജോനകപ്പുറം കടപ്പുറത്തെ 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പള്ളിത്തോട്ടത്തിനു സമീപം ജോനകപ്പുറം മുസ്‌ലിം കോളനിയിലെ വീടുകളുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഒരു വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി അടുത്ത വീടിന്റെ മതിലിനു മുകളിലേക്ക് പറന്നുമാറി. മേല്‍ക്കൂര തകര്‍ന്നുവീണ് ചില വീടുകളിലെ ഉപകരണങ്ങള്‍ക്ക് കേടുപറ്റി. കടല്‍ക്ഷോഭഭീതിയില്‍ നില്‍ക്കുന്ന തീരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ 6.15 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. രണ്ടു മിനിറ്റോളം മാത്രമായിരുന്നു കാറ്റ്. നിരവധി വീടുകളുടെ, ടിന്‍ ഷീറ്റുകൊണ്ട് നിര്‍മിച്ച മേല്‍ക്കൂരകളും ചില കെട്ടിടങ്ങളുടെ ഓടുകളും ഇളകി. മേല്‍ക്കൂര തകര്‍ന്നതോടെ പല വീടുകളിലും മഴവെള്ളം നിറഞ്ഞു.

ജോനകപ്പുറം മുസ്‌ലിം കോളനിയില്‍ ചന്ദനഴികം പുരയിടത്തില്‍ മജീദ് കുട്ടിയുടെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് കാറ്റില്‍ പറന്ന് അടുത്ത വീടിന്റെ മതിലിലും കാര്‍ഷെഡിലും വീണു.സാന്ത്വനത്തില്‍ പി.എ.ജോസഫിന്റെ വീടിന്റെ സീലിങ് ഉള്‍പ്പെടെ കാറ്റില്‍ ഇളകിവീണു. നൗഷറിന്റെ കാര്‍ ഷെഡും കാറ്റില്‍ തകര്‍ന്നു. സജി, രാജു, രജീന സാബു, അബ്ദുല്‍ ജബ്ബാര്‍, സാജു, കുല്‍സും ബീവി, സഫിയ ബീവി, ജോളി, റെജീന, നജീം, ഫക്രുദീന്‍, ഷാജി, ഫൈസല്‍, സേവ്യര്‍, മരിയ ജോണ്‍സണ്‍, ഫിലിപ്പ്, ഹംസത്ത് ബീവി, നസീമ, പൗലോസ് എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചതായി കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

മണ്‍സൂണ്‍ മഴയുടെ ഭാഗമായാണ് തീരദേശത്ത് ശക്തമായ കാറ്റ് വീശിയതെന്ന് കാലാവസ്ഥാകേന്ദ്രം അധികൃതര്‍ പറഞ്ഞു. മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ ഇനിയും കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് കൊല്ലം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.

(Strong wind that blew at Jonakappuram near Kollam,Tuesday4th September,2012, morning destroyed the rooftops of many houses. The wind that blew for one and half minutes at 6.15 am ripped off tiles of three houses and partly destroyed 12 other houses in the area which has mostly non-concrete roof tops. There was no loss of life as people had moved to safer places.The wind was followed by heavy rain. )

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: